kerala

ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്ന് സിപിഎം; പ്രതി താമസിച്ചത് മുഖ്യന്റെ മൂക്കിന്‍ തുമ്പത്ത്‌

കണ്ണൂര്‍: പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം.
ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവില്‍ കഴിയാന്‍ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു.

പ്രശാന്തിന്‍റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടിലായിരുന്നു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മ (42)യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്‍റെ ഭാര്യയാണ് രേഷ്മ. രേഷ്മയും നേരത്തെ എസ്‌എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു എന്നാണ് വിവരം.

പ്രതിക്കു വീടു വിട്ടു നല്‍കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായത്. പ്രതിക്കു വീട് വിട്ടു നല്‍കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

20 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago