topnews

വിവാഹിതയായ കാമുകിയെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കിയത് വിനോദ്, നാട്ടിലാകെ നാറിയതോടെ വനിതാ സഖാവിന്റെ രാജി എഴുതിവാങ്ങി സിപിഎമ്മും

കട്ടപ്പന: വിദേശ മലയാളിയായ കാമുകന്‍ വിനോദിനൊപ്പം ജീവിക്കാനായി സൗമ്യ സ്വന്തം ഭര്‍ത്താവിനെ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ദഗം ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നയ എംഡിഎംഎ വെക്കുക എന്നതായിരുന്നു. കേസിലെ ഒന്നാം പ്രതി സൗമ്യയും രണ്ടാം പ്രതി വിനോദുമാണ്. വിനോദിനെ സൗദിയില്‍ നിന്നും നാട്ടില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇയാള്‍ വിദേശത്തായതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പഞ്ചായത്ത് അംഗമായ സൗമ്യയും വിനോദിന്റെ സഹായികളും അറസ്റ്റിലായിട്ടുണ്ട്. വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ അബ്രഹാം എന്ന 33കാരിക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുത്ത് ശാസ്താംകോട്ട് സഹിയ മന്‍സിലില്‍ ഷാനവാസും കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിനുമാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് അച്ചന്‍കാനത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു സൗമ്യ. മികച്ച ഭൂരിപക്ഷത്തിലാണ് ഇവര്‍ ജയിച്ചത്. ഇടത് മുന്നണിക്ക് ഭരണം കിട്ടുകയും ചെയ്തതോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാക്കുകയും ചെയ്തിരുന്നു സിപിഎം. കേസിലെ പങ്ക് വ്യക്തമായതോടെ സൗമ്യയുടെ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവയ്പ്പിച്ചതായി എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.

പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് സൗമ്യയ്ക്കുള്ളത്. തയ്യല്‍ തൊഴിലാളിയുമാണ്. പ്രദേശത്തെ എല്ലാ കൂട്ടായ്മയിലും സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായിരുന്നു സൗമ്യയെ സിപിഎം രംഗത്ത് എത്തിയത്. സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. വമ്പന്‍ ഭൂരിപക്ഷത്തില്‍ സൗമ്യ ജയിക്കുകയും ചെയ്തു. ഗ്രമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കും സൗമ്യയെ നിയോഗിച്ചത് സിപിഎമ്മിന് സൗമ്യയിലുള്ള വിശ്വാസം കൊണ്ടായിരുന്നു. എന്നാല്‍, അധികാരം കിട്ടിയ സൗമ്യ, തന്റെ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാനാണ് പദ്ധതികല്‍ തയ്യാറാക്കിയത്.

കേസിനാസ്പദമായ സംഭവമുണ്ടായത് ചൊവ്വാഴ്ചയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും വണ്ടന്മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തോട്ടപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വന്‍ ചതിയുടെ കഥ പോലീസ് തന്നെ കണ്ടെത്തിയത്.

മയക്കുമരുന്ന് കേസില്‍ സുനിലിനെ പെടുത്തി ജയിലില്‍ അടച്ച് കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു സൗമ്യയുടെ പദ്ധതി. ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ വാഹനമിടിപ്പിച്ചോ സയനൈഡ് കൊടുത്തോ കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കൂടത്തായി കേസില്‍ ജോളി പിടിയിലായതിനെ തുടര്‍ന്നുള്ള ഭയത്തില്‍ ഈ പദ്ധതി സൗമ്യയും വിനോദും ഉപേക്ഷിച്ചു. ഇതോടെയാണ് കേസില്‍ കുടുക്കി ജയിലിനുള്ളിലാക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. മാരക ലഹരി മരുന്നുമായി പിടിയിലായാല്‍ കുറഞ്ഞത് 20 വര്‍ഷം അകത്ത് കിടക്കുമെന്നും അതിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാമെന്നുമായിരുന്നു സൗമ്യയുടെ കണക്കുകൂട്ടല്‍.

വിദേശത്തുള്ള വിനോദ് കാമുകിയായ സൗമ്യയെ കണാന്‍ ഇടക്കിടെ വന്ന് പോകാറുണ്ട്. ഒരു മാസം മുമ്പ് എറണാകുളത്തെ ആഡംബര ഹോട്ടലില്‍ ഇരുവരും റൂം എടുത്ത് രണ്ട് ദിവസം താമസിച്ചിരുന്നു. ഈ സമയം സുനിലിനെ എങ്ങനെ ഒഴിവാക്കാമെന്ന പദ്ധതി തയ്യാറാക്കുകയായിരുന്നു ഇവര്‍. ഇതിനായി സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ ശേഷം വിനോദ് വിദേശത്തേക്ക് കടന്നു. ഇപ്പോള്‍ വിനോദിനെ സൗദിയില്‍ നിന്നും തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കത്തിലാണ് പോലീസ്. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ വെളിവായി.

ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്. വണ്ടന്‍മേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്ന് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി. സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം പൊളിഞ്ഞത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

16 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

24 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

25 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

57 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

1 hour ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago