topnews

സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം, ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് ക്രൂരമർദ്ദനം

തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. ഇരിങ്ങപ്പുറത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബിജെപി ഗുരുവായൂർ ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരിയെയാണ് സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചത്. പോസ്റ്റർ നശിപ്പിക്കുന്നതിന്റെയും ബിജെപി പ്രവർത്തകനെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

മദ്യപിച്ചെത്തിയ സിപിഎം നേതാവ് പോസ്റ്ററുകൾ ഓരോന്നായി വലിച്ച് കീറുകയായിരുന്നു. ഇരിങ്ങാക്കുപ്പുറം മുൻ കൗൺസിലർ ഷനിലിന്റെ സഹോദരിയുടെ മകൻ കൂടിയാണ് നേതാവ്. പോസ്റ്റർ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തതോടെ നേതാവും കൂട്ടാളിയും ചേർന്ന് ബിജെപി പ്രവർത്തകനെ റോഡിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പരിക്കേറ്റ പ്രദീപിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂര്‍ ജില്ലയിലെ മുസ്ലിം പള്ളികള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല, അദ്ദേഹം റംസാന്‍ നോമ്പുതുറക്കാനുള്ള അവസരം വരെ ഉപയോഗിക്കുന്നു.ഏറ്റവുമൊടുവില്‍ ഇരിങ്ങാലക്കുടയിലെ കട്ടുങ്ങാച്ചിറ ജുമാമ സ്ജിദ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമേ സുരേഷ് ഗോപി പോകൂ, മുസ്ലിം പള്ളികളില്‍ സുരേഷ് ഗോപി പോകില്ല എന്ന ചിലരുടെ വ്യാജപ്രചാരണം തകര്‍ത്തെറിഞ്ഞ് സുരേഷ് ഗോപി.

“പിന്തുണയ്‌ക്കണം. എന്തായാലും ദ്രോഹമാവില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാന്‍ തൃശൂരിന്റെ മാത്രം എംപിയായി ഇരിക്കില്ല. കേരളത്തിന്റെ മുഴുവന്‍ കാര്യം നോക്കുന്ന തൃശൂരിന്റെ എംപിയായിരിക്കും. വികസനത്തിന്റെ കാര്യത്തില്‍ ജാതി ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കുമായി തുല്ല്യമായി പങ്കുവെയ്‌ക്കാവുന്ന വികസനത്തിന് വേണ്ടി നില്‍ക്കും. പ്രീണനം ഇല്ല. അന്ന് ഞാന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും.” – സുരേഷ് ഗോപി മതപണ്ഡിതനോട് പറഞ്ഞു. കാരയ്‌ക്കയും വെള്ളവും കൊടുത്താണ് മതപണ്ഡിതന്‍ സുരേഷ് ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിയും മതപണ്ഡിതന് എല്ലാ വിധ ആദരവും നല്‍കിയാണ് പെരുമാറിയത്.സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോഡ് ലോക് സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ എം.എല്‍. അശ്വിനി. അവരും അവിടെ മുസ്ലിങ്ങള്‍ ബിസിനസ് നടത്തുന്ന മാര്‍ക്കറ്റുകളിലും മുസ്ലിം പള്ളികളിലും കയറിയിറങ്ങുകയാണ്. പരമാവധി വോട്ടര്‍മാരെ ജാതി-മത വ്യത്യാസമില്ലാതെ കണ്ടുമുട്ടാനുള്ള ശ്രമത്തിലാണ് എം.എല്‍. അശ്വിനി.

കാസര്‍കോഡ് ജുമാമസ്ജിദില്‍ സന്ദര്‍ശനം നടത്തി അവിടുത്തെ മുസ്ലിം മതപണ്ഡിതനോടും മറ്റ് കമ്മിറ്റി അംഗങ്ങളോടും വോട്ടുചോദിക്കുന്ന എം.എല്‍. അശ്വിനിയുടെ വീഡിയോയും വൈറലാണ്. മലയാളവും കന്നടയും ഉള്‍പ്പെടെ ആറ് ഭാഷ ഒരു പോലെ കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള സ്ഥാനാര്‍ത്ഥിയാണ് എം.എല്‍ അശ്വിനി.വിജയിച്ചാല്‍ കാസര്‍കോഡ് എയിംസ് കൊണ്ടുവരുമെന്ന വാഗ്ദാനമാണ് അശ്വിനി വോട്ടര്‍മാരുടെ മുന്നില്‍ വെയ്‌ക്കുന്നത്. കാരണം ഇപ്പോള്‍ വിദഗ്ധ ചികിത്സയ്‌ക്ക് മാംഗ്ലൂരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കാസര്‍കോഡെ വോട്ടര്‍മാര്‍ക്ക് ഉള്ളത്.

Karma News Network

Recent Posts

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

30 mins ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

41 mins ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

10 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

11 hours ago