topnews

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശന കമന്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശിച്ച് കമന്റിട്ട സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറ് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് സുജിത്തിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ചതയ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിലാണ് സുജിത്ത് കമന്റ് ചെയ്തത്. ‘അവിട്ടം ദിനം മറന്നവര്‍ ചതയ ദിനം കൃത്യമായി ഓര്‍ക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്.

കമന്റ് വിവാദമായതോടെ സുജിത്ത് അത് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം അടിയന്തിര ലോക്കല്‍ കമ്മിറ്റി കൂടി സുജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സുജിത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Karma News Editorial

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

44 seconds ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

23 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

44 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

44 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago