Premium

പാർട്ടിയിലെ യുവതികളെ കണ്ടാൽ ഇളക്കം ,സഖാവ് റിമാൻഡിൽ

ഇടത് സർക്കാരിന്റെ നവോത്ഥാന കേരളത്തിൽ പാർട്ടിക്കാരൻ തന്നെ പാർട്ടിയിലെ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടി ,കൊല്ലം ശാസ്താം കോട്ടയിലാണ് സംഭവം.പാർട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു 9 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പടിഞ്ഞാറേകല്ലട കോയിക്കല്‍ ഭാഗം സ്വദേശി സിപിഎം അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖ് കല്ലടയാണ് അറസ്റ്റിലായത്. വഞ്ചന, ബലാൽസംഗം, പട്ടികജാതി പീഡനം വകുപ്പുകളാണ് ചുമത്തിയത്.

മാതൃകം പരിപാടിയുടെ ഭാഗമായി പരിചയത്തിലായ ശൂരനാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഒന്‍പത് ലക്ഷം രൂപയാണ് യുവതിയുടെ പക്കൽ നിന്നും വാങ്ങിയെടുത്തത്. ഒടുവില്‍ പെൺകുട്ടിയെ ചതിച്ചതായാണ് പരാതി. ഇതിനിടെ പാർട്ടി നേതാക്കളുമായി നടന്ന ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് പെണ്‍കുട്ടി വഴങ്ങിയില്ലന്നാണ് സൂചന.

അതേസമയം, പലതവണയായി ഇയാൾ പല പെൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് വിവരങ്ങൾ.അതെല്ലാം തന്നെ പാർട്ടി നേതാക്കൾ ഇടപെട്ട പരിഹരിച്ചതോടെയാണ് ഇയാൾ വീണ്ടും ഈ പണിതുടങ്ങിയത് .പാർട്ടിയിലെ തന്നെ പെൺകുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കയറി നമ്പർ ആവശ്യപ്പെട്ടു ആണ് ഇയാൾ പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത് .അറസ്റ്റിലായ പ്രതിയെ ഇപ്പോൾ റിമാൻഡിൽ ആയിരിക്കുകയാണ്,

സിപിഎം ഭരിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നിരവധി പീഡനങ്ങൾ ആണ് നടക്കുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമനു ഓരോ സംഭവങ്ങളും മന്ത്രിമാരും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് ഇത്തരം പീഡകരെ സംരക്ഷിക്കുന്നതു.കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ ആണ് പോക്സോ നിയമത്തിൽ ഉൾപ്പെടുത്തിട്ട് ഉള്ളത്.വധശിക്ഷ വരെ ലഭിക്കും വിധമാണ് നിയമം.പീഡനത്തിനിരയാകുന്നത് ഏത് ലിംഗത്തിൽപ്പെട്ട കുട്ടികളായാലും ശിക്ഷാ വ്യവസ്ഥയിൽ മാറ്റമില്ല.

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിയമം കർക്കശ്ശമാക്കിയിരിക്കുന്നത്.കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വർഷം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യം ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും.കുട്ടികളുടെ മേലുള്ള അതിക്രമങ്ങള്‍ തടയാനായി രൂപം കൊടുത്ത പോക്സോ നിയമം കേരളത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതിനു ശേഷം 6334 പോക്സോ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്നും ഇതിൽ കുറ്റപത്രം സമര്‍പ്പിക്കാനായ 4971 കേസുകളിൽ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 1.3 കേസുകളിൽ മാത്രമാണെന്നുമാണ് 2019 തുടക്കത്തിലെ കണക്കുകള്‍. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളിൽ 1.3 ശതമാനത്തിൽ മാത്രമായിരുന്നു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

Karma News Network

Recent Posts

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

35 mins ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

1 hour ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

2 hours ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

2 hours ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

2 hours ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

2 hours ago