കോട്ടയം: വീട്ടമ്മയ്ക്ക് വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച നേതാവിനെ സസ്പെൻഡ് ചെയ്ത് തടിയൂരി സിപിഎം. വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് സിപിഎം നടപടി സ്വീകരിച്ചത്. സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ് കുറ്റാരോപിതൻ. ഭാര്യക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഭർത്താവ് പരാതി നൽകിയിരുന്നു. ഇതിന്മേലാണ് നടപടിയെടുത്തത്
വീട്ടമ്മയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. വീട്ടമ്മയോട് ലോക്കൽ കമ്മിറ്റി അംഗം മോശമായി പെരുമാറിയതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുത്തൻചിറ പിണ്ടിയത്ത് സരിത്തിനെയാണ് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവർത്തകർ പ്രതികളാകുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് കൂടിവരികയാണ്.
മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…
മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…
നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…
ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…
അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…
ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…