topnews

ഹിമാചലില്‍ ഏക സിറ്റിങ് സീറ്റും നഷ്ടമായി സിപിഎം

ഠിയോഗ്: ഹിമാചല്‍ സിപിഎമ്മിന് ഏക സീറ്റും നഷ്ടമായി. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം. എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കുല്‍ദീപിനും ബി.ജെ.പി. സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായി രാകേഷ് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിജയിച്ച ഏകമണ്ഡലമായിരുന്നു ഠിയോഗ്. ബി.ജെ.പിയുടെ രാകേഷ് വര്‍മയെയാണ് അന്ന് രാകേഷ് സിംഘ പരാജയപ്പെടുത്തിയത്. അന്ന് 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം നേടിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹം 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ സഭയിലെത്തിയത്. അജയ് ശ്യാമായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി അത്തര്‍ സിങ് ചന്ദേലും മത്സരിച്ചു. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കുല്‍ദീപ് വിജയത്തിലേക്ക് നീങ്ങുന്നതാണ് കാണാനായത്.

ഹിമാചല്‍ പ്രദേശില്‍ സി.പി.എം. ഇക്കൊല്ലം നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് രാകേഷിന്റെ പരാജയം. ഇക്കൊല്ലം ജൂണില്‍, ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം. അംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് ബി.ജെ.പി. അംഗത്വം എടുത്തത്. 2012-ല്‍ ഷിംല കോര്‍പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം. പ്രതിനിധികളായിരുന്നു. അന്ന് മൂന്നു സീറ്റിലായിരുന്നു സി.പി.എം. വിജയിച്ചത്. എന്നാല്‍ 2017-ല്‍ ഷെല്ലി മാത്രമാണ് വിജയിച്ചത്.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

3 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

10 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

20 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

41 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

45 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago