topnews

CPM-SDPI ‘അന്തര്‍ധാര ; നേരത്തേ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു, ഇപ്പോള്‍ പരസ്യമായെന്ന് കെ.സുരേന്ദ്രന്‍

ആലപ്പുഴ: ആലപ്പുഴയിലെ CPM-SDPI കൂട്ടുകെട്ടിൽ ലോക്കല്‍ സെക്രട്ടറി തലത്തില്‍ മാത്രമല്ല, മന്ത്രിസഭയിലും സെക്രട്ടേറിയറ്റിലും വരെ അന്തര്‍ധാര സജീവമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.എം. കൂടുതല്‍ക്കൂടുതല്‍ ഇസ്‌ലാമികവത്കരണത്തിലേക്ക് പോവുകയാണ്. നേരത്തേ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു. ഇപ്പോള്‍ പരസ്യമായിത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴയില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജിവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ന്യൂനപക്ഷവോട്ടിനുവേണ്ടി ഏത് ഭീകരസംഘടനയുമായി കൂട്ടുകൂടാം എന്ന ബംഗാള്‍ ലൈനിന് എന്തുസംഭവിച്ചു എന്ന് കേരളനേതാക്കള്‍ ഓര്‍ത്താല്‍ നല്ലത്. കൂടുതല്‍ സൗകര്യം മമതയോടൊപ്പമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ മുസ്‌ലിം ന്യൂനപക്ഷം അങ്ങോട്ടും ഭൂരിപക്ഷം ബി.ജെ.പി.യിലേക്കും പോയപ്പോള്‍ സമ്പൂര്‍ണ തകര്‍ച്ചയാണ് സി.പി.എമ്മിന് നേരിടേണ്ടി വന്നത്.

CPM-SDPI ‘അന്തര്‍ധാരയ്ക്കെതിരെ ചെറിയനാട് ലോക്കല്‍ കമ്മിറ്റിയിലെ 38 സി.പി.എം. അംഗങ്ങളാണ് കൂട്ടരാജി സമര്‍പ്പിച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി. ഷീദിന്റെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നും ഇയാളുടെ സ്വന്തം വാര്‍ഡില്‍പോലും എസ്.ഡി.പി.ഐ.യാണ് വിജയിച്ചതെന്നുമുള്ള ആരോപണമാണ് രാജിവെച്ചവര്‍ ഉന്നയിച്ചത്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

19 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

37 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

53 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago