kerala

മുകേഷിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ല, മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ്;വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

കൊല്ലം: മുകേഷ് എംഎല്‍എയ്ക്കും മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും കൊല്ലം സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയായ വിഷയങ്ങളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല എന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം വന്നത്.

കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ വരദരാജന്‍ മുകേഷിനെതിരായ വിമര്‍ശനത്തെ അംഗീകരിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും കൊല്ലം എംഎല്‍എയ്ക്കെതിരെ സമാന നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും വരുന്ന തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മുകേഷ് തന്നെ മത്സരിക്കട്ടെ എന്നും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

വര്‍ഷങ്ങളായി പൊതുരംഗത്ത് പ്രവര്‍ത്തനപരിചയമുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടാവാന്‍ പാടില്ലായിരുന്നു എന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം വന്നു. തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തിലേക്കാണ് പാര്‍ട്ടി മേഴ്സിക്കുട്ടിയമ്മയെ പരിഗണിക്കുന്നത്. ഒപ്പം പാര്‍ട്ടി ഏരിയാ സെക്രട്ടറി എസ്‌എല്‍ സജികുമാറും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ജയമോഹന്‍ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

6 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

8 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

29 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

50 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

50 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago