തിരുവനന്തപുരം : ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും റെജി ആവശ്യപ്പെട്ടു. പാർട്ടിക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന പ്രവർത്തികളാണ് നടന്റെ ഭാഗത്ത് നിന്നും നിത്യവും ഉണ്ടാകുന്നത്. ചുരുങ്ങി ദിവസം കൊണ്ട് രഘു തങ്ങൾക്ക് അപമാനമായി മാറി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു റെജിയുടെ പരാമർശം. കുറിപ്പ് ഇങ്ങനെ
കടക്കൂ പുറത്ത്. ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം ഈ ഇത്തിൾക്കണ്ണിയെ. ഇനി മേലിൽ ഈ കൈകളിൽ ഈ ചെങ്കൊടി കാണാൻ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക . ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഇയാൾ അപമാനവും നാണക്കേടുമായി മാറി. റെജി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റ് നിന്നതും ശേഷം അതിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഭീമൻ രഘു സിപിഎം പതാക വീശിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…