kerala

ജലീലിനെ സിപിഎം തള്ളിയത് സഹകരണ സ്ഥാപനങ്ങളില്‍ ഇഡി കയറി നിരങ്ങാതിരിക്കാന്‍;

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാന്‍ പാര്‍ട്ടി നിര്‍ദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അറിയിച്ചു. ഇതോടെ കുത്തിപ്പൊക്കിയ എല്ലാ കേസുകളും ജലീല്‍ തനിച്ച്‌ നേരിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ജലീലിന്റെ വായടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എ.ആർ. നഗർ സഹകരണബാങ്കിൽ കള്ളപ്പണമെന്ന ആരോപണവുമായി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാൽ അത് കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ സഹകരണസ്ഥാപനങ്ങളിൽ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തുന്നു.

കെ ടി ജലീലിനോട് പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സഹകരണബാങ്കിലെ ഇ.ഡി. അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണെന്നും കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നുമാണ് സിപിഎം പറഞ്ഞത്. ജലീലിന്റെ എല്ലാ ആരോപണങ്ങളെയും മുഖ്യമന്ത്രി ഇന്നലെ നിരാകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി. ‘സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡിയുടെ ആവശ്യമില്ലെന്നായിരുന്നു വാസവന്റെ വാദം.

ജലീല്‍ പറഞ്ഞതിനെല്ലാം കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോഴാണ്. വിഷയം ജലീല്‍ എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നായിരുന്നു ജലീലിനെ വിമര്‍ശിച്ചുകൊണ്ടുള്ള വാസവന്റെ മറുപടി.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

6 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

34 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

48 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago