kerala

മുന്‍ എം എല്‍ എ പി കെ ശശിയെ ഇനിയും അഴിച്ചു വിട്ടാൽ ശരിയാവില്ല, നടപടി എടുക്കാൻ CPM

പാർട്ടിയുടെ അധികാര സ്ഥാനങ്ങളിൽ മുന്‍ എം എല്‍ എ പി കെ ശശിയെ ഇനിയും വെച്ചിട്ടിരുന്നാൽ അത് പാർട്ടിക്ക് ദൂര വ്യാപകമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടിയുടെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, പാര്‍ട്ടി ഫണ്ട് തിരിമറി, തുടങ്ങിയ ആരോപണങ്ങളില്‍ മുന്‍ എം എല്‍ എ പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നു റിപ്പോർട്ടുകൾ.

പാലക്കാട് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശിക്കെതിരെ നടപടി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. വിവരം പുറത്തായതോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതെ ശശി സ്വകാര്യ ആവശ്യം പറഞ്ഞു ചെന്നൈയിലേക്ക് മുങ്ങി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടക്കുന്ന യോഗത്തിൽ പങ്കെടുക്കാതെയാണ് ശശിയുടെ മുങ്ങൽ.

സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ടിനു പുറമെ, പാലക്കാട് ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ടും ശശിക്കെതിരെയാണ്. ജില്ലാ സെക്രട്ടറിയേറ്റംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ബുധനാഴ്ച എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാതെ പി കെ ശശി മാരിൽക്കുകയാണ്. ചെന്നെയിലേക്ക് പോകുന്നു എന്നാണ് ശശി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ചെന്നൈയിൽ ആവട്ടെ പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ ഇല്ല. വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ചെര്‍പ്പുളശ്ശേരി, പുതുശ്ശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പാലക്കാട് ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നടപടികൾ.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

19 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

33 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

42 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago