topnews

ബോംബ് നിർമാണം, വെളിപ്പെടുത്തൽ നടത്തിയ യുവതിക്ക് സിപിഎം പ്രവർത്തകരുടെ ഭീഷണി

കണ്ണൂർ : ബോംബ് നിർമാണത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് പാർട്ടി പ്രവർത്തകരിൽ നിന്ൻ നിരന്തരം ഭീഷണി. തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതികരിച്ചതിനു പിന്നാലെ വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്ന് സീന. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തി. അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞതായും അവർ വ്യക്തമാക്കി.

പ്രദേശത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരാണ് വീട്ടിലെത്തിയത്. സ്ത്രീകളാണ് വന്നത്. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു. സീനയുടെ തുറന്നുപറച്ചിൽ പൊതുസമൂഹത്തിൽ ചർച്ചയായത് സിപിഎമ്മിന് വലിയ ക്ഷീണമായി.

വയോധികരായ മാതാപിതാക്കൾ ഒറ്റയ്‌ക്കായിരുന്ന സമയത്തായിരുന്നു സിപിഎം പ്രവർത്തകർ എത്തിയത്. സമൂഹത്തിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും സീന പറഞ്ഞു. ബോംബ് നിർമാണത്തിന്റെ പിന്നിൽ സിപിഎമ്മാണെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ ഭയം കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും സീന പറയുന്നു. തനിക്ക് നേരെ ആക്രമണങ്ങളുണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണെന്നും എന്നാൽ ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രതികരിക്കുന്നതെന്നും സീന പറഞ്ഞു.

കുട്ടികൾ കളിക്കുന്ന പറമ്പിലും, കർഷകർ കന്നുകാലികളെയും മറ്റും മേയ്‌ക്കുന്ന ഇടങ്ങളിലുമൊക്കെയാണ് സിപിഎം പ്രവർത്തകർ ബോംബ് വയ്‌ക്കുന്നത്. സാധാരണ മനുഷ്യർക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും യുവതി തുറന്നടിച്ചിരുന്നു.

 

karma News Network

Recent Posts

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

28 mins ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

1 hour ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

1 hour ago

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, ആര്‍ക്കും പരിക്കില്ല

കാസർകോട്:പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ്…

2 hours ago

വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം, പിതാവും, ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ

പനമരം∙ വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത്…

3 hours ago

KSEB ഓഫീസിലെ അതിക്രമം, പ്രതികളുടെ വീട്ടിലെ ഫ്യൂസ് ഊരി

കോഴിക്കോട്‌: കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ…

3 hours ago