crime

കേശവദാസപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി

തിരുവനന്തപുരം. കേശവദാസപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. മല്ലപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കളുടെ അതിക്രമം. KL-01-S-3510 ടൊയോട്ടാ ക്വാളിസ് കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ബസിന് കുറുകെ കാറോടിച്ച് തടസം സൃഷ്ടിച്ചു. ബസിനുള്ളിൽ കയറിയും യുവാക്കള്‍ പ്രശ്നം സൃഷ്ടിച്ചു. ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി.

യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. ബസിനകത്തേക്ക് കടന്ന് കയ്യാങ്കളിക്കും ശ്രമിച്ചു. ബസിലെ ഒരു യാത്രക്കാരനുമായി നേരത്തെ തര്‍ക്കമുണ്ടാകുകയും ഇയാളെ തെരഞ്ഞാണ് യുവാക്കളുടെ സംഘമെത്തിയതെന്നുമാണ് കെ.എസ്.ആ.ര്‍ടി.സി ജീവനക്കാരില്‍ നിന്ന് അറിഞ്ഞ വിവിരം.

അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസ്സമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പോലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Karma News Network

Recent Posts

വൻ സ്വർണ വേട്ട, ബ്ലൂടൂത്ത് സ്പീക്കറിലുള്ളിലാക്കി കടത്താൻ ശ്രമിച്ച 1.35 കിലോ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശിയിൽ നിന്ന് 1.35 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.…

11 mins ago

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്‌, മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞിയടക്കം മൂന്നു പേർക്ക്‌ തടവ്

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദ് ഉൾപ്പെടെ രണ്ട് പേരെ…

27 mins ago

കോഴി ഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു, വയോധിക മരിച്ചു, ഉടമ അറസ്റ്റിൽ

പാലക്കാട് : സ്വകാര്യ വ്യക്തിയുടെ കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം.…

40 mins ago

മുണ്ട് വിരിച്ച് പിടിച്ചു, നീ ഡ്രസ് മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി, കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും- സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. ഒരു നടിയെന്നതിൽ ഉപരി…

52 mins ago

കാർ കുത്തിമറിക്കാൻ ശ്രമിച്ച് കാട്ടാനക്കൂട്ടം, ആക്രമണം നാടുകാണി ചുരത്തിൽ

മലപ്പുറം : നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവ…

1 hour ago

ജനിച്ചതും വളർന്നതും ഒരുമിച്ച്, സുദേവും ശ്രീദേവും ഒരുമിച്ച് യാത്രയായി

കാസർകോട് ചീമേനിയെ കണ്ണീരിലാഴ്ത്തി 10 വയസ്സുള്ള ഇരട്ട സഹോദരന്മാരുടെ മുങ്ങിമരണം. വീടിനടുത്തുള്ള ഉപേക്ഷിച്ച കൽപ്പണയിലെ വെള്ളക്കെട്ടിലാണ് രാധാകൃഷ്ണൻ - പുഷ്പ…

1 hour ago