kerala

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, ആര്‍ഷോയുടെ പരാതിയിലാണ് നടപടി

കൊച്ചി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ആര്‍ഷോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചന കേസിലാണ് ചോദ്യം ചെയ്യല്‍. അതേസമയം കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. അതേസമയം സാങ്കേതിക പിഴവിന്റെ തെളിവുകള്‍ നല്‍കിയതായിട്ടാണ് വിവരം. അതേസമയം വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍ഷോ പരാതി നല്‍കിയിരുന്നു.

അതേസമയം മറ്റൊരു കേസില്‍ എസ്എഫ്‌ഐ മുന്‍നേതാവ് കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്യു. ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായും നിന്നാണ് വിദ്യ എംഫില്‍ നേടിയതെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 2019ല്‍ ഗസ്റ്റ് ലക്ച്വര്‍ ആയി ജോലി ചെയ്തിരുന്നപ്പോള്‍ തന്നെ 2018മുതല്‍ 2019വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ഥിയായിരുന്നുവെന്ന് കെഎസ്യു ആരോപിക്കുന്നു.

നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് അധ്യാപികയായും മറ്റൊരു സ്ഥലത്ത് വിദ്യാര്‍ഥിയായും പ്രവര്‍ത്തിച്ചു. യൂണിവേഴ്സിറ്റിയില്‍ നിന്നും ഫെല്ലോഷിപ്പും കോളേജില്‍ നിന്ന് ശമ്പളവും കൈപ്പറ്റി. അതേസമയം വിദ്യയുടെ വീട് പോലീസ് തുറന്ന് പരിശോധിക്കുകയാണ്. അടുത്തക വീട്ടില്‍ നിന്നും താക്കോല്‍ വാങ്ങിയാണ് പരിശോധന നടത്തുന്നത്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

16 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

23 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

37 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

52 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago