kerala

ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍, മുഖ്യമന്ത്രിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചെന്ന് കുറ്റം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം നന്ദകുമാർ അറസ്റ്റിലായി. എറണാകുളം നോര്‍ത്ത് പോലീസ് ആണ് ക്രൈം എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വീമ്പിളക്കാറുള്ള പിണറായി സർക്കാർ ക്രൈം നന്ദകുമാറിനെ വേട്ടയാടുന്നത് തുടരുകയാണ്.

നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്നു ആരോപിച്ച് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പകപോക്കലാണെന്നു നന്ദകുമാർ ആരോപിച്ച ഈ കേസില്‍ പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഒരു ജീവനക്കാരിയെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്നായിരുന്നു നന്ദകുമാറിനെതിരെ നേരത്തെ പോലീസ് ആരോപിച്ചിരുന്നത്. ഇതിനു കേസെടുത്ത് നേരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചെന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കാക്കനാട് സ്വദേശി പരാതി നൽകിയിരുന്നത്. യുവതിയുടെ ആരോപണം ആസൂത്രിതവും അടിസ്ഥാന രഹിതമാണെന്നും ചൂണ്ടികാട്ടിയതോടെയാണ് ക്രൈം നന്ദകുമാറിനു ജാമ്യം ലഭിക്കുന്നത്.

തനിക്കെതിരായ കേസിന് പിന്നില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണെന്നാണ് നന്ദകുമാര്‍ ആരോപിച്ചിരുന്നത്. സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും സാന്നിധ്യത്തില്‍ നന്ദകുമാറിന്റെ ഓഫീസില്‍ വെച്ച് ഗൂഢാലോചന നടന്നതെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും സരിത കള്ളം പറയുകയാണെന്നുമാണ് നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. സ്വപ്നയും ജോര്‍ജും താനും ഒരുമിച്ചു കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്വപ്നയും ജോര്‍ജുമായി ഒരു സംയുക്ത അഭിമുഖം ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നതാണ്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

5 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

37 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

54 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago