പിണറായി വിജയനെതിരേ ലാവലിൻ കേസിൽ ഇ ഡി ക്ക് മൊഴി നല്കാൻ ക്രൈം നന്ദകുമാർ കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തി. വ്യക്തമായ തെളിവുകളോടെയാണ് ഇഡിക്കുമുന്നൽ നന്ദകുമാറെത്തിയത്. മുൻപ് നന്ദകുമാർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ഹാജരാക്കാൻ നോട്ടീസ് അയക്കുകയായിരുന്നു. 2005 മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ലാവ്ലിൻ കേസിൽ പിണറായി പ്രതിയാണ് എന്നതും. കിളിരൂർ കേസിൽ ശ്രീമതി ടീച്ചർ പ്രതിയാണെന്നതും അതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ആ കേസ് പുനരന്വേഷിച്ച് ശ്രീമതി ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു
പിണറായി വിജയനെതിരെ ലാവ്ലിൻ കേസിൽ മാത്രമല്ല ഇ.ഡി പരാതി സ്വീകരിച്ച് അന്വേഷണം നടത്തുന്നത്. സിപിഎം സെക്രട്ടറിയേറ്റുമാർക്ക് താമസിക്കാൻ സൗജന്യമായി വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്കായി എട്ടുകോടി വാങ്ങിയെന്നതാണ് മറ്റൊരു ആരോപണം. പിണറായി വിജയന്റെ ഭാര്യ കമലയുടെ പേരിലുള്ള കമല ഇന്റർനാഷ്ണലിനു 70കോടി രൂപ കള്ളപണം കിട്ടി എന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്.
മന്ത്രി തോമസ് ഐസക്കിനെതിരെയും എംഎ ബേബിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഇഡിയിലെത്തിയിട്ടുണ്ട്. മന്ത്രി തോമസ് ഐസക് ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖേന 16 കോടി വിദേശത്ത് നിന്നും കൊണ്ടുവന്നെന്ന ആരോപണം ഉണ്ട്. ഇത് അഴിമതിയാണെന്നും വിദേശ നാണയ ചട്ട ലംഘനമാണെന്നും പരാതിയിൽ പറയുന്നു. എംഎ ബേബി സ്വരലയ പദ്ധതിയുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയിരിക്കുന്നു. ഇതും അന്വേഷിക്കുന്നുണ്ട്. നാലു കേസിലാണ് നന്ദകുമാർ മൊഴി നൽകുക. തോമസ് ഐസക്കിനെതിരെയും എംഎ ബേബിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ക്രൈം നന്ദകുമാർ ഉന്നയിക്കുന്നുണ്ട്. എല്ലാ രേഖകളും ഇന്ന് ഹാജരാക്കാൻ സാധിക്കാത്തതിനാൽ മൊഴി എടുക്കൽ നീണ്ടു പോകും
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…