തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദത്തിൽ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. എസ്.പി ഉടന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് റിപ്പോർട്ട്. നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ മേയർ പാർട്ടിക്ക് നൽകിയ കത്ത് പുറത്തു വന്നതോടെ പ്രതിഷേധം ആളിപ്പടർന്നു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നാണ് കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഉത്തരവായത്. എന്നാൽ കേസിൽ തിരിമറി നടക്കാൻ സാധ്യത ഉള്ളതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേയർക്ക് അനുകൂലമായ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പുറത്തുവരുന്നത്.
അതേസമയം മേയറുടെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ മെഡിക്കൽ കോളേജ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ എത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കത്ത് താൻ കണ്ടിട്ടില്ലെന്നും നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് പാർട്ടിക്ക് കത്ത് ലഭിക്കാറില്ലെന്നുമാണ് ആനാവൂര്‍ മൊഴി നല്‍കിയത്.
ഇതിനിടെ വിജിലന്‍സ് അന്വേഷണും ആരംഭിച്ചു. പരാതിക്കാരനായ കോണ്‍ഗ്രസ് മുന്‍ കൗൺസിലര്‍ ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വിവാദത്തില്‍ മേയറെ സംരക്ഷിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…