world

‘ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും’;ക്രൊയേഷ്യൻ മോഡൽ ഇവാന നോള്‍

ദോഹ. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ നടത്തിയ പ്രഖ്യാപനം ലോക മാധ്യമങ്ങളിൽ വാർത്തയും ചര്‍ച്ചയുമായി. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന.

ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയിരുന്നു. ഇപ്പോള്‍ ഇതാ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് കുതിച്ചതോടെ ഇവാന നോള്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

ക്രൊയേഷ്യ ലോകകപ്പ് കിരീടം ഉയര്‍ത്തിയാല്‍ പൂർണ നഗ്നയായി ആഘോഷം നടത്തുമെന്നാണ് മോഡല്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഇവാനയുടെ വസ്ത്രധാരണം ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മോഡലിന്റെ ഈ പ്രഖ്യാനം എന്നതാണ് ശ്രദ്ധേയം. ഖത്തറിന്റെ സംസ്കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന ഇതിന് മറുപടി നൽകിയിരിക്കുന്നത്.

തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചത് ഇവാനയെ ചൊടിപ്പിച്ചിരുന്നു. ഇക്കാരണത്താൽ ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. 2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. ഇപ്പോള്‍ തന്‍റെ രാജ്യം വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ആഘോഷമാക്കാന്‍ തന്നെയാണ് ഇവാന തീരുമാനിച്ചിരിക്കുന്നത്.

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ട്രോളുമായി ഇവാന എത്തി. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീല്‍ ടീമിന് പീജിയണ്‍ ഡാന്‍സ് കളിക്കാമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, സെമി ഫൈനലില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ക്രൊയേഷ്യയുടെ എതിരാളി. കഴിഞ്ഞ തവണ റഷ്യയില്‍ ഫൈനല്‍ വരെ കുതിച്ചെത്താന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ഫ്രാന്‍സിന്‍റെ വമ്പന്‍ താരനിരയ്ക്ക് മുന്നില്‍ തോറ്റ് മടങ്ങുകയായിരുന്നു അവർ.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

7 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

20 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

26 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

57 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago