kerala

ടാറ്റൂവിന്റെ മറവിൽ കോടികളുടെ മയക്കുമരുന്ന് കച്ചവടം; ജാമ്യത്തിലിറങ്ങിയ മലയാളി ദമ്പതികൾ കച്ചവടത്തിനിറങ്ങി അറസ്റ്റിലായി

ബംഗളൂരു. ഏഴു കോടി രൂപയുടെ ലഹരിമരുന്നു കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റു ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ വീണ്ടും ലഹരി മരുന്ന് കേസില്‍ പിടിയിലായി. കോട്ടയം സ്വദേശിയായ സിഗിൽ വര്‍ഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശിനിയായ വിഷ്ണുപ്രിയ(22) എന്നിവരാണ് വീണ്ടും പോലീസിന്റെ പിടിയിലായിരിക്കുന്നത്.

വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തിയതോടെയാണ് ഇരുവരും വീണ്ടും അറസ്റ്റിലായത്. ബംഗളൂരുവിൽ ടാറ്റൂ ആർട്ടിസ്റ്റാണ് ഇരുവരും. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളിൽ നിന്ന് ഹാഷിഷ് ഓയിൽ ശേഖരിച്ച് ആവശ്യക്കാരിലേയ്ക്കെത്തിക്കുന്ന ബംഗളൂരു മഡിവാള സ്വദേശി വിക്രം (23) എന്ന വിക്കിയും ഇവരോടൊപ്പം അറസ്റിലായിട്ടുണ്ട്.

നോർത്ത് ബംഗളൂരുവിലെ കോതനൂരിൽ വാടകവീട്ടിലാണ് ദമ്പതികൾ താമസിച്ചു വന്നിരുന്നത്. ഇവർ കഴിഞ്ഞ തിങ്കളാഴ്ച പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു. പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് മൂന്നുപേർ പിടിയിലാവുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പറയുന്നതെങ്കിലും പോലീസ് അത് വിശ്വസിക്കുന്നില്ല.

80 ഗ്രാം ഹാഷിഷ് ഓയിലുമായി കഴിഞ്ഞ മാർച്ചിൽ വിക്രം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി. തുടർന്നാണ് ഏഴ് കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ഈ കേസിൽ അടുത്ത ദിവസങ്ങളിലാണ് ഇവർ ജാമ്യത്തിലിറങ്ങുന്നത്.

വിഷ്ണുപ്രിയയും സിഗിലും ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇവർ വാടക വീടെടുത്ത് ടാറ്റൂ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചു വരുകയായിരുന്നു. ഇതിന്റെ മറവിൽ ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആഡംബര ജീവിതം ആഗ്രഹിച്ചതിനാലാണ് ഇവർ ലഹരി ഇടപാട് നടത്തിയതെന്നും പൊലീസ് പറയുന്നുണ്ട്.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

7 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

46 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

55 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago