kerala

ടി.പി.വധത്തിൽ കുടുങ്ങിയത് പരൽ മീനുകൾ വൻ സ്രാവുകൾ പിടിക്കപ്പെട്ടില്ല – മുല്ലപ്പള്ളി രാമചന്ദ്രൻ.

 

തിരുവനന്തപുരം/ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിച്ചിരുന്നെങ്കിൽ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച വൻ സ്രാവുകൾ കുടുങ്ങിയിരിക്കുമെന്നു മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം നേതാക്കളായ കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനുമെല്ലാം കേസിലെ വെറും പരൽമീനുകൾ മാത്രമാണ്. വൻ സ്രാവുകൾ പിടിക്കപ്പെട്ടിട്ടേയില്ല. കേസിലെ യഥാർഥ ബുദ്ധികേന്ദ്രത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ അന്നു പരാജയപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തോട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

‘‘കേസ് സത്യസന്ധമായി അന്വേഷിച്ച്കുറേക്കൂടി അന്വേഷണം മുന്നോട്ടു പോയെങ്കിൽ വലപൊട്ടിച്ച് പുറത്തുപോയ വൻ സ്രാവുകളെ പിടിക്കാൻ കഴിയുമായിരുന്നു. അതിപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആ വൻ സ്രാവുകളെ പിടിച്ചിരുന്നെങ്കിൽ അക്രമ രാഷ്ട്രീയത്തിനു പൂർണമായി വിരാമമിടാൻ കഴിയുമായിരുന്നു. അതു നടക്കാതെ പോയി. അക്രമ രാഷ്ട്രീയത്തിന്റെ ആളുകൾ എപ്പോഴും സിപിഎമ്മാണ്. ക്രിമിനൽ രാഷ്ട്രീയം സിപിഎമ്മാണു തുടങ്ങിയത്. പൊലീസിന് അവസാനിപ്പിക്കാന്‍ സാധിക്കാത്ത അക്രമ രാഷ്ട്രീയം മുഖ്യമന്ത്രി മനസ്സുവച്ചാൽ അവസാനിപ്പിക്കാൻ കഴിയും. സിപിഎം ആയുധത്തിന്റെ വഴിയിൽ പോകില്ലെന്ന രാഷ്ട്രീയ ആർജവം കാണിച്ചാൽ ഇനി രാഷ്ട്രീയ കൊലപാതകം കേരളത്തിൽ നടക്കില്ല. ചരിത്രം അതാണ്. പക്ഷേ, മുഖ്യമന്ത്രി തികഞ്ഞ ഭീരുവാണ്. തന്റെ നിഴലിനെപ്പോലും ഭയപ്പെടുന്ന ഭീരു.” മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരിക്കുന്നു.

‘‘കെ.കെ.രമ വടകരയിൽനിന്ന് ജയിച്ച് നിയമസഭയിൽ എത്തിയ ശേഷം മുഖ്യമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെയാണ്. അദ്ദേഹത്തിന്റെ സമനില തെറ്റി. എന്താണു പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ടിപി മരിച്ചശേഷം നടത്തിയ പ്രസ്താവനയിൽ പിണറായി വിജയൻ പറഞ്ഞത് ‘കുലംകുത്തി കുലംകുത്തി തന്നെ’യെന്നാണ്. അവരോട് ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നാണ് അന്നു പറഞ്ഞത്. സിപിഎം ഇപ്പോൾ ആവർത്തിച്ചു പറയുന്നത് ഞങ്ങൾക്കെന്താ ടിപി കേസിൽ ബന്ധമെന്നാണ്. അവർക്കു തന്നെയാണു ബന്ധമുള്ളത്. കാരണം ഈ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ എന്നിവർ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കളാണ്. സിപിഎമ്മിനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അന്നു തന്നെ ബോധ്യപ്പെട്ടതാണ്.” മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരിക്കുന്നു.

‘‘കെ.കെ.രമ എംഎൽഎയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അത് യാദൃച്ഛികമെന്നു കരുതാനാവില്ല. ആലോചിച്ച് ഉറപ്പിച്ച ഗൂഢാലോചനയുടെ ഭാഗമാണത്. കാരണം, അതിനു തുടക്കം കുറിച്ചത് സിപിഎമ്മിന്റെ രാജ്യസഭാംഗം എളമരം കരീമാണ്‌. അതിനു പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനും രമയ്ക്കെതിരെ സംസാരിച്ചു. അതിനു ശേഷമാണ് ഇടുക്കിയിൽനിന്നുള്ള എംഎൽഎ എം.എം.മണി പറഞ്ഞത്. അതിനെ ന്യായീകരിച്ചു മുഖ്യമന്ത്രിയും നിയമസഭയിൽ പ്രസംഗിച്ചു. നിയമമന്ത്രി പി.രാജീവും ന്യായീകരിച്ചു. വളഞ്ഞിട്ടുള്ള ആക്രമണമാണ് സിപിഎം നടത്തുന്നത്’’ – മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സിബിഐ കേസ് ഏറ്റെടുക്കണമെങ്കിൽ കോടതി നിർദേശിക്കുകയോ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യുകയോ വേണമായിരുന്നു. അല്ലാതെ കേന്ദ്ര സർക്കാരിന് ഇടപെടാൻ കഴിയില്ല. കേസിലെ യഥാർഥ ബുദ്ധികേന്ദ്ര ത്തെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടതാണ്. കുറ്റവാളികളെ യും ഗുഢാലോചനക്കാരെയും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെയും അന്നത്തെ വിലയിരുത്തൽ പോലും.’’– മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

 

Karma News Network

Recent Posts

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…

2 hours ago

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…

2 hours ago

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

3 hours ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

3 hours ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

4 hours ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

4 hours ago