വിയ്യൂർ സെൻട്രൽ ജയിലിൽ ഫോൺവിളിക്കുന്നതിനിടെ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ പോലീസ് പിടികൂടി. ജയിലിലെ ശുചിമുറിയിൽ വെച്ചായിരുന്നു ഇയാൾ ഫോൺ ഉപയോഗിച്ചത്. ശുചിമുറിയ്ക്കകത്ത് ഒച്ചയടക്കിയുള്ള സംസാരം കേട്ടതിനെ തുടർന്ന് പോലീസുകാർ പരിശോധിച്ചപ്പോഴാണ് സംഭവം പിടിക്കപ്പെട്ടത്. തുടർന്ന് ഫോണും സിം കാർഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. അണവൂർ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് പിടിയിലായത്.
സംഭവത്തിൽ ഇയാൾക്കെതിരെയും, മറ്റ് രണ്ട് സഹതടവുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോണും സിംകാർഡും വിശദമായി പരിശോധിക്കും. ഫോണിൽ നിന്നും ജയിലിനുള്ളിൽവെച്ച കൊടി സുനി നടത്തുന്ന ക്വട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വിയ്യൂർ ജയിലിലെ ബി ബ്ലോക്കിലാണ് ഇയാളും സംഘവുമുള്ളത്. മുൻപും നിരവധി തവണ ഇവിടെയുള്ള തടവുകാരിൽ നിന്നും ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…