kerala

കളമശ്ശേരി കുസാറ്റ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കെ എസ് യു ഹൈക്കോടതിയിൽ

കൊച്ചി: കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതകളാണ് ആദ്യം മുതൽ തന്നെയുള്ളത്. അതുകൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

ഇത്രയും വലിയൊരു അപകടം നടന്നിട്ടും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും കെ.എസ്.യു. സുരക്ഷ ആവശ്യപ്പെട്ടുള്ള പ്രിൻസിപ്പലിന്റെ കത്ത് രജിസ്ട്രാർ അവ​ഗണിച്ചതായും ഹർജിയിൽ പറയുന്നു. കെ.എസ്.യു. സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരി​ഗണിക്കും.

യൂത്ത് വെൽഫെയർ ഡയറക്ടർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച സിൻഡിക്കേറ്റ് ഉപസമിതിയിൽ പി.കെ. ബേബിയെ ഉൾപ്പെടുത്തിയിരുന്നു. നിരവധി വിവാദങ്ങളിലൂടെയും അട്ടിമറിയിലൂടെയാണ് പി.കെ. ബേബി ഈ സ്ഥാനത്തെത്തിയത്. സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളോട് പറഞ്ഞത് സംഘാടക സമിതിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ്. അന്വേഷണം നടക്കുന്നതിന് മുൻപുതന്നെ മുൻവിധിയോടെയാണ് കാര്യങ്ങളെ കൈകാര്യംചെയ്തത്. സംഘാടക സമിതിക്കാണ് പൂർണ ഉത്തരവാദിത്വമെന്നും അധികൃതർക്ക് പങ്കില്ലെന്നും പറഞ്ഞുവെക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എസ്.യു. ആരോപിക്കുന്നു.

നാല് പേർ മരിച്ച അപകടമായിട്ടുപോലും വളരെ ലാഘവത്തോടെയാണ് വിഷയത്തെ അധികൃതരും സർക്കാരും കൈകാര്യം ചെയ്യുന്നത്. കുസാറ്റ് ​​ദുരന്തത്തെപ്പറ്റി ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

38 mins ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

1 hour ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

2 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

2 hours ago