topnews

പിണറായിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, കസ്റ്റംസ് ആക്ട് 108 പ്രയോഗിക്കും, നടപടികൾ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസിയായ കസ്റ്റംസ് തീരുമാനിച്ചെന്ന വിവരങ്ങൾ പുറത്തു വരുന്നു. ക്രിമിനൽ കേസിലും, അതുപോലെ തന്നെ രാജ്യ ദ്രോഹ കേസുകളും മുഖ്യമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഭരണഘടനാപരമായ ഇമ്യൂണിറ്റി ഇല്ലെന്ന വിലയിരുത്തലിൽ ആണ്‌ കസ്റ്റംസ്. ഭരനഘടന അനുസരിച്ച് ഔദ്യോഗിക കൃത്യ നിർവഹണം നടത്തുമ്പോൾ വരുന്ന കാര്യങ്ങളിൽ ആയിരിക്കും ഇന്ത്യൻ പീനൽ കോഡിൽ നിന്നും പരിരക്ഷയും സംരക്ഷണവും ലഭിക്കുക. ഇതു പ്രകാരം അനുമതി പോലും ആവശ്യമില്ലാതെ പിണറായി വിജയനെ ചോദ്യം ചെയ്യാം എന്ന നിലപാടാണ് വിവരങ്ങളിലുള്ളത്

മുമ്പ് പല തവണ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും ഇത്തവണ ആധികാരികമായാണ്‌ കാര്യങ്ങൾ.
കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.1962ലെ ഇന്ത്യൻ കസ്റ്റംസ് ആക്ട് സെക്ഷൻ 108 ഇ പറയുന്നത് ഇങ്ങിനെയാണ്‌. കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും കസ്റ്റംസ് ഗസറ്റഡ് ഓഫീസർക്ക് ഒരു വ്യക്തിയേ വിളിച്ച് വരുത്താനും കാര്യങ്ങൾ ചോദിച്ച് മൊഴി രേഖപ്പെടുത്താനും അധികാരമുണ്ട്. ഏത് വ്യക്തിയേയും ഇത്തരത്തിൽ വിളിച്ച് ചോദ്യം ചെയ്യാം എന്നാണ്‌ വകുപ്പിൽ പറയുന്നത്. ഇത്തരത്തിൽ നോട്ടീസ് നല്കുന്നത് കേന്ദ്ര സർക്കാർ അത്തരം കാര്യങ്ങൾക്ക് നിയോഗിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരിക്കണം. വകുപ്പ് 108 പ്രകാരം ഇത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വരുത്താം. ചോദ്യം ചെയ്യാം. രേഖകൾ സമൺ ചെയ്യുകയോ കണ്ടുകെട്ടുകയോ ചെയ്യാം.

മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. 2017ൽ മുഖ്യമന്ത്രി യുഎഇ സന്ദർശനം നടത്തിയപ്പോഴാണ്  ഒപ്പമുണ്ടായിരുന്ന സരിത്തും, സ്വപ്‌ന സുരേഷും ഡോളർ കടത്ത് നടത്തിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. പിണറായി വിജയനെതിരേയുള്ള ഓരോ നീക്കവും വലരെ സാവകാശത്തിലും ഒരു ആവേശവും കാണിക്കാതെയാണ്‌ കേന്ദ്ര ഏജൻസികൾ നടത്തുന്നത്. പോലീസ് അന്വേഷണത്തിൽ നിന്നും വ്യത്യസ്ഥമായി കേന്ദ്ര ഏജൻസികൾ പടി പടിയായി രേഖകൾ ശേഖരിച്ച് തെളിവുകൾ കണ്ടെത്തി പഴുതുകൾ അടച്ചാണ് അന്വേഷണം

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ആക്ട് തന്നെ ഉപയോഗിക്കുന്നതിലൂടെ ക്രിമിനൽ നടപടി ക്രമത്തിൽ ലഭിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ള ഇമ്യൂണിറ്റി മറികറ്റക്കുകയാണ്‌ ഇവിടെ കസ്റ്റംസ്. കസ്റ്റംസിനെ പൂട്ടാൻ കേസെടുത്ത് കേന്ദ്ര നിയമത്തേ അട്ടിമറിക്കാൻ വരെ പിണറായി വിജയന്റെ ആഭ്യന്തിര വകുപ്പ് നടത്തിയ ഒരു നീക്കവും കേന്ദ്ര ഏജൻസികൾക്ക് അനുഭവപ്പെട്ടിട്ടില്ല. ഇതോടെ ഗവർണ്ണറുടെ അനുമതി ഇല്ലാതെ തന്നെ മുഖ്യമന്ത്രിയേ ചോദ്യം ചെയ്യും എന്നാണ്‌ വ്യക്തമാകുന്നത്

Karma News Network

Recent Posts

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

22 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

37 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

55 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago