Premium

ആനയെ എഴുന്നള്ളിക്കാന്‍ പാടില്ല, കുതിരപ്പുറത്ത് കയറാം, ആടുകളെ അറുത്ത് സമര്‍പ്പിക്കാം ഇതൊന്നും ക്രൂരതയല്ലേ, ഡോ. സിവി ആനന്ദ ബോസ് ചോദിക്കുന്നു Dr C V Ananda Bose

ആനയെ ക്ഷേത്രത്തില്‍ നിന്നും ഒഴിവാക്കുന്നതായി ബന്ധപ്പെട്ടുള്ള പുതിയ നിയമം സംസ്‌കാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നയ രൂപീകരണ വിദഗ്ധന്‍ ഡോ. സിവി ആനന്ദ ബോസ്. Dr C V Ananda Bose. കുതുരപ്പുറത്ത് കയറി കുതിരയോട്ടം നടത്താം പല ഉത്സവങ്ങളിലും ആടിന്റെ തലയറുക്കാം അതിനൊന്നും യാതൊരു തടസ്സങ്ങളുമില്ല. പക്ഷേ ആനകളുടെ പുറത്ത് ആലവട്ടവും വെഞ്ചാമരവും വെയ്ക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞ് നിരോധിക്കുന്നത് സംസ്‌കാരത്തിലേക്കും ആരാധനയിലേക്കുമുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്തു സ്‌നേഹത്തിന്റെ പേരില്‍ പ്രകൃതി സ്‌നേഹത്തിന്റെ പേരില്‍ ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ സൃഷ്ടിക്കുക എന്നത് ചുറ്റിനും കണ്ടുവരികയാണ്. ഇത് വളരെ മോശമായ പ്രവണതയാണ്. ആനകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ കര്‍ക്കശമായി നിയമങ്ങള്‍ നടപ്പാക്കണമെന്ന് ശഠിച്ചിരുന്നയാളാണ് താന്‍. ആനകളെ ഉത്സവ പറമ്പില്‍ ദീര്‍ഘ സമയം നിര്‍ത്തുന്നു വെടിക്കെട്ട് കേള്‍ക്കേണ്ടി വരുന്നു ഇതിനെതിരെ ശക്തമായി നിന്നയാളാണ് താന്‍. എന്നാല്‍ പിന്നീട് തന്റെ കാഴ്ചപ്പാടുകള്‍ മാറി.

ആനകള്‍ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. അമ്പലങ്ങളില്‍ ആനയെ നടക്കിരുത്താന്‍ പാടില്ല, അമ്പലങ്ങളില്‍ ആനയെ സ്വീകരിക്കാന്‍ പാടില്ല, ആനയെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. വാങ്ങാനും വില്‍ക്കാനും പാടില്ല. ഇപ്പോഴുള്ള ആനകളുടെ കാലം കഴിഞ്ഞാല്‍ പിന്നെ ആരാധക സങ്കല്‍പ്പത്തില്‍ ഇനി ഉണ്ടായേക്കില്ല എന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ക്ഷേത്രാചാരങ്ങളില്‍ നിന്നും ആനയെ ഉപയോഗിക്കുന്നതൊക്കെ നില്‍ക്കാന്‍ പോവുകയാണ്. ഇതിനൊക്കെ കാരണമായി പറയുന്നത് ജന്തു സ്‌നേഹമാണ്.

ക്ഷേത്രങ്ങളിലുള്ളതോ കൂപ്പുകളിലുള്ളതോ ഏത് ആനയായാലും എത്രകാലം നാട്ടില്‍ ഉള്ളതാണെങ്കിലും വന്യ ജീവികളായി കണ്ട് അതിനനുസരിച്ചുള്ള നിയമങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് നിയമത്തില്‍ ഭേദഗതിയും വരുത്തിയിട്ടുണ്ട്. ആനയ്ക്ക് മാത്രമേ ഈ വിലക്ക് എന്താണ്? ആനയുടെ മുകളില്‍ ഉത്സവപറമ്പുകളില്‍ അമിത ഭാരം കയറ്റി വയ്ക്കുകയാണ് എന്നാണ് പറയുന്നത്. അമിത ഭാരം കയറ്റി വയ്ക്കാന്‍ പാടില്ലെന്നൊക്കെ പറയുമ്പോള്‍ നെരത്തെ കൂപ്പ് ലേലം ഉണ്ടായിരുന്ന സമയം നാല്‍പ്പത് അമ്പത് ടണ്‍ തടി ആനയുടെ പുറത്താണ് കൊടുത്തിരുന്നത്. അതൊക്കെ എല്ലാവരും മറന്നോ. ഡോ. സിവി ആനന്ദ ബോസ് പറയുന്നു.

വീഡിയോ സ്റ്റോറി കാണാം,

Karma News Network

Recent Posts

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം, നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം. പ്രതി പോലീസ് പിടിയിൽ. കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്…

11 mins ago

പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിലെത്തും, വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി.…

27 mins ago

കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം- ഹരീഷ് പേരടി

രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്യതു എന്ന് നടി കനി കുസൃതിയുടെ പ്രസ്ഥാവന വിവാദമാകുന്നു.…

57 mins ago

മാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ; ക്ലാസിക്കൽ ചെസിൽ ഇതാദ്യം, നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു.…

2 hours ago

‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഈ വേളയില്‍ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി…

2 hours ago

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവർഷം എത്തിച്ചേരും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെ ഫലമായി വരും ദിവവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.…

3 hours ago