topnews

അമ്മയ്‌ക്കൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ മോശം കമന്റുകളും അസഭ്യ വർഷവും

കോരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളാണ് നികേഷും സോനുവും. എറണാകുളത്ത് ഒരുമിച്ചാണ് താമസം. 14 വർഷം നീണ്ട ആദ്യ പ്രണയം സ്വവർഗാനുരാഗമെന്ന കാരണത്താൽ വേർപിരിഞ്ഞപ്പോൾ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് നികേഷും സോനുവും പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും.

അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഇവർ നിയമ നടപടിക്കൊരുങ്ങുന്നു.സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അമ്മയോടൊപ്പം എന്ന പേരിൽ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിയാളുകളാണ് അശ്ലീല കമന്റുകൾ ഇട്ടത്.

സ്വവർഗ്ഗാനുരാഗികളാണെന്ന കാരണത്താലാണ് ഇരുവർക്കുമെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷമുണ്ടായത്. ചിത്രത്തിന് താഴെ വന്ന കമന്റുകൾക്ക് പുറമേ മെസ്സഞ്ചറിലൂടെയും ഇരുവർക്കുമെതിരെ അസഭ്യവർഷവും ഭീഷണി സന്ദേശങ്ങളും അശ്ലീല പരാമർശങ്ങളും തുടർന്നു. ഇതേത്തുടർന്നാണ് ഇരുവരും നിയമനടപടിക്കൊരുങ്ങുന്നത്.

ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്നാണ് മെസഞ്ചറിലൂടെ ശക്തമായ അധിക്ഷേപം നടത്തിയത്. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീർണതകളുമാണ് ആ പ്രൊഫൈലിൽ നിന്ന് വരുന്നത്. അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് തങ്ങളെ വേദനിപ്പിക്കുന്നതെന്ന് നികേഷും സോനുവും പറയുന്നു. പുറത്ത് പറയാൻ കൊള്ളാത്തത്ര അശ്ലീല കമന്റുകളാണ് ആ ഒരു പ്രൊഫൈലിൽ നിന്ന് വരുന്നത്.

അമ്മയെ പറഞ്ഞതാണ് വേദനിപ്പിച്ചത്. കാരണം ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കുന്നയാൾ അമ്മയാണ്. അമ്മയെ അശ്ലീലം പറഞ്ഞത് വെറുതേവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു. അതേസമയം ഫെയ്ക്ക് ഐഡികൾക്കു പുറമേ യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്ന് വരെ ആളുകൾ അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോൾ എങ്ങനെ ഇനിയും നിയമടപടികളിൽ പ്രതീക്ഷ വയ്ക്കുമെന്ന് ഇരുവരും ചോദിക്കുന്നു.

Karma News Editorial

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

13 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

14 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

39 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

44 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago