Politics

‘ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി’ജെയ്ക്കിന്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം

കോട്ടയം. ജയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക് മോനു’. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസിൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം. ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം.

ഫാൻ്റം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടായത്. ജയിക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ.

അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക് മോനു’ എന്ന് ക്യാപ്ഷനോടൊപ്പം ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി എത്തിയത്.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് ജെയ്ക്കിനൊപ്പം മത്സരരംഗത്തുള്ളത് . അവസാനഘട്ട പ്രചാരണ വേളയിലേക്ക് നീങ്ങുമ്പോൾ പ്രധാന നേതാക്കളാണ് പ്രചാരണത്തിനായി രംഗത്തെത്തുന്നത്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

19 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

26 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

41 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

55 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago