kerala

ടിപ്പുവിനെതിരെ പടനയിച്ച വീരപഴശ്ശി, കെ.കെ.ശൈലജയുടെ പോസ്റ്റിനെ അധിക്ഷേപിച്ച്‌ സൈബറാക്രമണം

കൊച്ചി : ടിപ്പുവിനെതിരെ പടനയിച്ച പഴശ്ശിരാജയുടെ രക്തസാക്ഷി ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്ക് നേരെ സൈബര്‍ ആക്രമണം. പഴശ്ശിയുടെ 217 -ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് . 216 വര്‍ഷങ്ങള്‍ക്ക് മുമ്ബ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത് – ഇതുമായി ബന്ധപ്പെട്ടാണ് കെ കെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും , ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശ്ശി മുന്നിട്ടിറങ്ങുന്നതെന്നും ശൈലജ പോസ്റ്റില്‍ പറയുന്നു . പഴശ്ശിയുടെ വീരഗാഥകള്‍ വിവരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് . ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

കെ.കെ ശൈലജ സംഘിണിയായെന്നും , പാര്‍ട്ടി മാറിയെന്നുമാണ് ചില കമന്റുകള്‍ . പഴശ്ശിയെ രാജ്യസ്‌നേഹിയാക്കാന്‍ മുന്‍ കമ്യൂണിസ്റ്റ് മന്ത്രി കുറെ പണിപ്പെട്ടല്ലോ എന്നും ഇനി ചന്തുവിനെയും ഇത്തരത്തില്‍ പുകഴ്ത്തുമോ എന്നും ചോദിക്കുന്നു . പഴശ്ശി ജീവനൊടുക്കുകയായിരുന്നുവെന്നും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നില്ലെന്നും ടിപ്പുവിനെ ബോധപൂര്‍വ്വം തേജോവധം ചെയ്യാനാണോ ഈ ഫേസ്ബുക്ക് പോസ്റ്റെന്നും കമന്റുകളുണ്ട് . ഇത് ഒരു മാതിരി ചാരിത്ര്യ പ്രസംഗം ആയിപ്പോയെന്നും ചിലര്‍ പറയുന്നു. കമന്റുകള്‍ വഴിയുള്ള ആക്ഷേപം വര്‍ദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്‌സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണ് .

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago