Categories: entertainment

കാട്ടുവാസിയെ പോലുണ്ട്, ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയത്- റിമ കല്ലിങ്കലിനെതിരെ സെെബർ ആക്രമണം

മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. പ്രളയദുരിതാശ്വസ ഫണ്ട് മുക്കി എന്ന വിമർശനവും ആഷിക്ക് അബുവും റിമയും നേരിട്ടിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് വൻ സൈബർ ആക്രമാണ് നേരിടുന്നത്.

സ്പെയിൻ യാത്രയ്ക്കിടയിൽ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അത്തരം കമന്റുകൾക്കുള്ള മറുപടി നടി കമന്റിലൂടെ കൊടുക്കുകയും ചെയ്തു.’നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങളിൽ ഒരാൾ കമന്റ് ചെയ്തത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ആദിവാസിയെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാർഥ രാജാവും റാണിയും.അല്ലേ?’

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.’അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’എന്നാണ് റിമ ഇതിന് മറുപടി നൽകിയത്.കൊറോണ വരും വീട്ടിൽ പോ എന്ന് ഉപദേശിച്ച ആളിനോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു റിമ പറയുന്നു.

Karma News Network

Recent Posts

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

14 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

29 mins ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

53 mins ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

57 mins ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

1 hour ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച്…

1 hour ago