social issues

ചെറുപ്പത്തിലേ തൊഴിൽ പഠിച്ചു, പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആമിർ ഖാന്റെ മകളുടെ വെളിപ്പെടുത്തലിനെതിരെ അധിക്ഷേപം

സ്ത്രീകൾക്ക് ഇന്നും സൈബർ ഇടങ്ങൾ നിഷിധമാണ്. ഒരു സ്ത്രീ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ സൈബർ ആങ്ങളമാർ അടങ്ങുന്ന ഒരു കൂട്ടം വെട്ടുകിളികളെ പോലെ അക്രമിക്കും. കഴിഞ്ഞ ദിവസമാണ് പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ രം​ഗത്തെത്തിയത്. ഇതിനെതിരെ ഐറയും വൻ സൈബർ അക്രമണത്തിന് ഇരയായി. ഇതിൽ വൈറലായ അധിക്ഷേപം ഒരു മലയാളിയുടേതാണ്.

ഐറയുടെ വാർത്തയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ചെറുപ്പത്തിലേ തൊഴിൽ പഠിച്ചുവെന്നാണ്. ഫേസ്ബുക്ക് ഐഡിയിൽ നിന്ന് മനസ്സിലാകുന്നത് വിദ്യാസമ്പന്നനായ വ്യക്തിയെന്നാണ്. റിട്ടയേർഡ് ഉദ്യോ​ഗസ്ഥൻ എന്നാണ് ഫേസ്ബുക്കിൽ നിന്ന് മനസ്സിലാകുന്നത്. ഇയാളുടെ കമന്റിനെതിരെ വ്യാപക പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർ്നു.

ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയണ്ട അവസ്ഥ ആണ്. സൈബർ ലോകത്തെ മലയാളി പുരുഷൻ അറപ്പിൻ്റെ പര്യായം ആണ്. ( Not All Men, എന്ന് പറയാൻ സൗകര്യമില്ല.സൗഹൃദ സദസ്സുകളിൽ നടക്കുന്ന വഷളൻ തമാശകളിൽ പലതും കേട്ടിരുന്നു കാണും, നമ്മളിൽ പലരും. അവിടെ നിന്നാണ് ഇവന്മാരുടെ ഒക്കെ തുടക്കം) ഇയാളെ ഒക്കെ എന്ത് പറയാൻ എന്നാണ് ചിലർ ഈ ഫോട്ടോ ഷെയർ ചെയ്ത് കുറിപ്പെഴുതിയിരിക്കുന്നത്. സൈബർ ഇടങ്ങൾ സ്ത്രീകളുടേത് കൂടിയാണ്.

പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ പറഞ്ഞത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ വിഷാദ രോ​ഗത്തിന് അടിമയാണെന്ന് ഐറ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐറ വീണ്ടും ര​ം​ഗത്ത് വന്നത്. വർഷങ്ങളായി  താൻ നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ വ്യക്തമാക്കുന്നു.

നാല് വർഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാൻ.പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിനിരയായെന്നാണ് ഐറ പറയുന്നത്. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ലെന്ന് ഐറ പറയുന്നുണ്ട്. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.’– ഐറ പറയുന്നു.

 

Karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

9 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

28 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

29 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

55 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

59 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago