kerala

സൈബർ ആക്രമണത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം, പോലീസ് തിരയുന്ന പ്രതി അരുണ്‍ വിദ്യാധരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍ഗോഡ് : സൈബർ ആക്രമണത്തില്‍ മനംനൊന്ത് കോട്ടയത്ത് കടത്തുരുത്തിയില്‍ ആതിര എന്ന പെൺകുട്ടി ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേരളം കടന്നെന്ന് അന്വേഷണസംഗം പറഞ്ഞ പ്രതിയെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിയായ അരുണ്‍ വിദ്യധരന്‍ ഈ മാസം രണ്ടിനാണ് കാഞ്ഞങ്ങാട് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ മാത്രമേ ഇയാള്‍ പുറത്തിറങ്ങുമായിരുന്നുളളൂ. അടുത്തുളള തട്ടുകടയില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അരുൺ കഴിഞ്ഞ രാത്രിയിൽ മദ്യപിച്ചിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ മൊഴി നൽകി.

പെരിന്തല്‍മണ്ണ സ്വദേശി രാകേഷ് കുമാര്‍ എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്തോടെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് അരുണ്‍ വിദ്യാധരനാണെന്ന് മനസിലായത്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് അവിടെ നിന്നും ലഭിച്ചിരുന്നു.

അരുണിനായി തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തവെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആതിരയുടെ മരണത്തിൽ അരുണിന്റെ അറസ്റ്റ് വൈകിയതിനെ തുടർന്ന് കോട്ടയത്ത് വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

 

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

18 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

45 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago