കല്പറ്റ : എ.ഐയുടെ സഹായത്തോടെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ പതിന്നാലുകാരന് പിടിയില്‍. ഒരുമാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍നിന്നും സ്കൂള്‍ ഗ്രൂപ്പുകളില്‍നിന്നുമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങൾ പ്രതിയായ പതിനാലുകാരൻ ശേഖരിച്ചത്.
പ്രതി സാമൂഹികമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുപുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു നൽകിയിരുന്നു.
ആയിരക്കണക്കിന് ഐ.പി. അഡ്രസുകള്‍ വിശകലനംചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. സ്കൂൾ വിദ്യാർത്ഥികൾ പോലും ഇത്തരം കുറ്റകൃത്ത്യങ്ങൾ ചെയ്യുന്നത് ഏറെ ഞെട്ടലുണ്ടാക്കുന്നുണ്ട്.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…