kerala

അതിതീവ്ര മഴയെത്തുന്നു, അഞ്ചിടത്ത് യെല്ലോ അലേർട്ട്, നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി, ജൂൺ 23ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ഇന്നുമുതൽ 23വരെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലേർട്ട്

21 – 06 – 2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ
22 – 06 – 2024 : കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം
23 – 06 – 2024 : കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്
എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

യെല്ലോ അലേർട്ട്
20 – 06 – 2024 : കാസർകോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
21 – 06 – 2024 : കാസർകോട്, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി
22 – 06 – 2024 : പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം
23 – 06 – 2024 : തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട
എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിലുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Karma News Network

Recent Posts

നെടുമ്പാശേരി അവയവ കടത്ത്, കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു

കൊച്ചി: രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിൽ ആണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻ ഐ…

4 hours ago

ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയാകും

റാഞ്ചി: ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.…

4 hours ago

ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും (…

4 hours ago

സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു, ക്രിമിനൽ കേസിൽ കുടുക്കി പോലീസ് , പരാതിയുമായി ബിജെപി നേതാവ്

സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് കൂടെ പ്രവർത്തിച്ചു, ഇതോടെ പക പോകാനായി ക്രിമിനൽ കേസുകളിൽ പോലും ഉൾപ്പെടുത്തി എന്ന് തുറന്നു…

5 hours ago

ഓഫിസ് പ്രവർത്തനത്തെ ബാധിച്ചില്ല, റീല്‍സ് ചിത്രീകരിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല, മന്ത്രി എംബി രാജേഷ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് തദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. അവധിദിനമായ ഞായറാഴ്ച…

5 hours ago

KTDFCയിലെ കോടികളുടെ അഴിമതി വെളുപ്പിച്ചെടുത്തു സർക്കാർ, രാജശ്രീ വിശുദ്ധയായി

കേരളം കണ്ട ഏറ്റവും കൊടിയ അഴിമതി കേസിലെ പ്രതിക്ക് സംരക്ഷണം ഒരുക്കി പിണറായി സർക്കാർ. കേരളത്തിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ…

6 hours ago