topnews

മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാൻ ആരുടേയും പൂർവീക സ്വത്തല്ല- ഡി കെ ശിവകുമാർ

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള കടുത്ത മത്സരത്തിൽ പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ . എന്നാൽ പാർട്ടി എനിക്ക് അമ്മയേ പോലെയാണ്‌ എന്നും അമ്മ എല്ലാം നല്കും എന്നും ഡി കെ ശിവകുമാർ.എന്റെ നിലപാട് ഇതാണ്‌ എങ്കിലും എന്നാൽ പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അനുസരിക്കും.പിന്നിൽ കുത്താനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാരാമയ്യ കൂടുതൽ സാധ്യത നേടിയപ്പോൾ ആയിരുന്നു ഡി.കെയുടെ പ്രതികരണം ദില്ലിയിൽ നിന്നും വന്നത്.കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. “നമുക്ക് കാത്തിരുന്ന് കാണാം. എനിക്കറിയില്ല,” അദ്ദേഹം മാധ്യമപ്രവർത്തകരോട് ജാഗ്രതയോടെ പറഞ്ഞു, വയറിനു സുഖമില്ലെന്ന് പറഞ്ഞ് ആദ്യം ദില്ലി യാത്ര വേണ്ടെന്ന് വയ്ച്ച ഡി കെ ശിവകുമാർ പിന്നീട് ദില്ലിക്ക് പറക്കുകയായിരുന്നു.പാർട്ടിയാണ് എന്റെ ദൈവം… ഞങ്ങൾ ഈ പാർട്ടി കെട്ടിപ്പടുത്തു, ഞാൻ അതിന്റെ ഭാഗമാണ്, ഇതിൽ ഞാൻ ഒറ്റയ്ക്കല്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പകുതി കാലാവധിയായി പങ്കിട്ട് എടുക്കുമോ എന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പദം അങ്ങിനെ പങ്കിട്ടെടുക്കാൻ ആരുടേയും പൂർവീക സ്വത്തല്ല എന്നും ഡി കെ ശിവകുമാർ പറഞ്ഞു.

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.എംഎൽഎമാർക്കിടയിൽ സിദ്ധരാമയ്യയ്ക്കാണു ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെയാണു ശിവകുമാർ ഇന്നലെ നിലപാടു കടുപ്പിച്ചതെന്നാണു സൂചന. ഇതിനിടെ, വൊക്കലിഗ സമുദായവും ലിംഗായത്തിലെ ഒരു വിഭാഗവും തനിക്കു പിന്തുണ പ്രഖ്യാപിച്ചത് ശിവകുമാറിന്റെ ആത്മവിശ്വാസം കൂട്ടി.ദില്ലിക്ക് പോകുന്നതിനു മുമ്പ് ഡി.കെ ഹോട്റ്റലിൽ അടച്ചിട്ട മുറിയിൽ എം എൽ എ മാരുമായി ചർച്ച നടത്തിയിരുന്നു

 

Main Desk

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

5 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

7 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

37 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

44 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago