തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആര് അനിലിൽ വിജിലൻസിന് നൽകിയ മൊഴിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബശ്രീക്കുവേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചു എന്നാണ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലിന്റെ മൊഴി. മേയര്‍ എഴുതിയതായി പറയുന്ന കത്തിന്റെ ഒറിജിനല്‍ എവിടെ എന്നത് സംബന്ധിച്ചും വിജിലന്‍സ് ഡി.ആര് അനിലിനോട് ആരാഞ്ഞിരുന്നു.
മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അനിലിന്റെ മറുപടി. അനിൽ എഴുതിയതായി പുറത്ത് വന്ന കത്ത് താന്‍ എഴുതിയതാണെന്ന് ഡി.ആര് അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, കുടുംബശ്രീയ്ക്കുവേണ്ടി എഴുതിയതായിരുന്നു കത്തെന്നും, പിന്നീട് അത് ആവശ്യമില്ലെന്നു കണ്ട് അത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് അദ്ദേഹം വിജിലൻസിനോട് പറഞ്ഞത്.
താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്ക്രീന്‍ഷോട്ട് ആണ് വന്നത്. മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും അനില്‍ മൊഴി നല്കി. മേയറുടെയും ഡി.ആര് അനിലിന്റെയും കത്തുകള്‍ കൈകാര്യംചെയ്തിട്ടുണ്ടാവാന് ഇടയുള്ള നഗരസഭയിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യംചെയ്യാനാണ് വിജിലന്‍സിന്റെ അടുത്ത നീക്കം.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…