entertainment

ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഡോര്‍മെട്രിയില്‍ ജീവിച്ചു, ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു

ബിഗ്‌ബോസ് സീസണ്‍ നാലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഡെയ്‌സി ഡേവിഡ്. അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫറാണ് ഡെയ്‌സി. ഇപ്പോള്‍ തന്റെ കഷ്ടപ്പാടുകളുടെ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡെയ്‌സി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച്

ഡെയ്‌സിയുടെ വാക്കുകള്‍, മുംബൈയില്‍ ആണ് ജനിച്ചത്. പത്ത് വയസ്സ് വരെ കേരളത്തിലാണ് വളര്‍ന്നത്. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫി ഫീല്‍ഡിനോട് താത്പര്യം വന്നത്. എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് അതില്‍ താത്പര്യം ഉണ്ടായിരുന്നില്ലെന്നും, പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഫീല്‍ഡ് അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. മോശം രംഗമാണ് ഫോട്ടോഗ്രഫി എന്ന പൊതു സംസാരത്തില്‍ തന്നെ അവരും വിശ്വസിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.

ബി കോം ഫൈനല്‍ ആയപ്പോഴാണ് തന്റെ ഫീല്‍ഡ് ഫോട്ടോഗ്രാഫി തന്നെയാണ് എന്ന് ഉറപ്പിച്ചത്. തന്റെ അനിയനും ഫോട്ടോഗ്രാഫിയില്‍ ആണ് താത്പര്യം. എന്നാല്‍ അവന് വേണ്ട ക്യാമറയും കാര്യങ്ങളും എല്ലാം വീട്ടുകാര്‍ തന്നെ വാങ്ങിക്കൊടുത്തത് കണ്ടപ്പോള്‍ എന്തുകൊണ്ട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ഓര്‍ത്ത് വിഷമം തോന്നിയിരുന്നു.

നിനക്ക് ഞാന്‍ എന്റെ വണ്ടിയുടെ ചാവി തരാം പകരം എനിക്ക് ക്യാമറ തരണം എന്ന് പറഞ്ഞ് അനിയന്റെ കൈയ്യില്‍ നിന്ന് ക്യാമറ വാങ്ങിയതോടെയാണ് തന്റെ ഫോട്ടോഗ്രഫി ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് നോക്കിയും, പുറത്ത് കുറേ പ്രാക്ടീസ് ചെയ്തുമാണ് താന്‍ ഫോട്ടോഗ്രാഫി പഠിച്ചത്. താന്‍ ആദ്യം പോര്‍ട്ട് ഫോളിയോ ഷൂട്ട് ചെയ്തത് മുംബൈയില്‍ വച്ചാണ് അന്ന് 2500 രൂപയാണ് ആദ്യമായി കിട്ടിയ പ്രതിഫലം. കേരളത്തില്‍ വന്ന് ഫോട്ടോഗ്രഫി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് കേരളത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആദ്യ നാളുകള്‍ അത്ര സുഗമല്ലയിരുന്നു, ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഡോര്‍മെട്രിയില്‍ ജീവിച്ചു.

പലപ്പോഴും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് തിരിച്ചു പോയി നാരീസ് ഫോട്ടോഗ്രാഫി എന്ന പേരില്‍ മുബൈയില്‍ ഫീമെയില്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചുവെന്നും ഡെയ്‌സി പറഞ്ഞു. ആഗ്രഹം ഉണ്ടെങ്കില്‍, പാഷനെ പിന്‍തുടരൂ.. എത്ര കഷ്ടപ്പെട്ടിട്ടായാലും സാധിയ്ക്കാന്‍ പറ്റും എന്ന് എനിക്ക് ബോധ്യമായി.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

6 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

7 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago