national

ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി, രാജ്യത്തെ പ്രധാന ഡാമുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിട്ടിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
ബി.ജെ.ഡി, അണ്ണാ ഡി.എം.കെ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും വോട്ടിനിട്ട് തള്ളി.

മുല്ലപ്പെരിയാറില്‍ ഒരു വൈദ്യുതി കണക്ഷന്‍ വേണമെങ്കില്‍ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിട്ടി നിര്‍വഹിക്കും. ദേശീയ അതോറിട്ടിക്ക് കീഴില്‍ സംസ്ഥാനതല സമിതികളും ഉണ്ടാകും.

പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയില്‍ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയില്‍ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്ബതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തല്‍ക്കാലം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Karma News Network

Recent Posts

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

6 mins ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

23 mins ago

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

37 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

55 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

1 hour ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

2 hours ago