world

പെണ്‍പടയെ തള്ളി ഡാൻ ബിൽസേറിയൻ വിവാഹിതനായി, സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച Dan Bilzerian

ഇന്‍സ്റ്റഗ്രാമില്‍ ആഢംബരത്തിന്‍റെയും ആഘോഷത്തിന്‍റെയും അവസാന വാക്ക് ആരെന്നു ചോദിച്ചാൽ സോഷ്യൽ മീഡിയയിൽ ഒറ്റ പേര് മാത്രമേ പറയാനുള്ളൂ. ആര്‍ക്കും സംശയം വേണ്ട, ഡാൻ ബിൽസേറിയൻ. ഇന്‍സ്റ്റയില്‍ മാത്രം ഡാൻ ബിൽസേറിയനെ മൂന്ന് കോടിയോളം പേരാണ് പിന്തുടരുന്നത്. ഡാൻ ബിൽസേറിയന്‍റെ പെണ്‍കുട്ടികള്‍ക്കൊപ്പം ഉള്ള ആഘോഷങ്ങൾ റീലുകള്‍, ഫോട്ടോകള്‍ എല്ലാം ഇപ്പോഴും വൈറൽ തന്നെ. ഹോളിവുഡ് താരങ്ങള്‍ മുതല്‍ കായിക രംഗത്തെ മിന്നും താരങ്ങള്‍ വരെ അതിനൊക്കെ ലൈക്ക് അടിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഡാൻ ബിൽസേറിയൻ ഇന്‍സ്റ്റയില്‍ പങ്കുവെച്ച പോസ്റ്റ് ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലേ ബോയി ലോകത്തെ ഇപ്പോഴത്തെ രാജാവായ ഡാൻ ബിൽസേറിയൻ വിവാഹിതനായിരിക്കുന്നു എന്നതാണ് സത്യം.

വിവാഹ വസ്ത്രം അണിഞ്ഞുകൊണ്ടു ഒരു യുവതിയുടെ കൈപിടിച്ചു ഡാന്‍ വരുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ ഇരുവരും കൈകോര്‍ത്ത് നടന്നുവരുന്നതാണ് ചിത്രം. ‘അവസാനം അതും നടത്തി’ ‘I finally did it ‘ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. ഇതിനകം 40 ലക്ഷം ലൈക്കാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. 1.16 ലക്ഷം കമന്‍റുമാണ് ഫോട്ടോയ്ക്ക് ലഭിച്ചിട്ടുള്ളത്.

തുടർന്ന് ഡാനിന്‍റെ വിവാഹം ഇന്‍സ്റ്റയില്‍ അടക്കം ചൂടേറിയ ചര്‍ച്ചയും ട്രോളുക ളുമായി. ഡാനിന്‍റെ പെണ്‍പട ഇനി എന്ത് ചെയ്യും? എന്നതാണ് ഏവരുടെയും ചോദ്യം. ഡാന്‍ ശരിക്കും പെട്ടു എന്ന് മറ്റു ചിലരും കമന്‍റ് ചെയ്തിട്ടുണ്ട്. ഡാനിന്‍റെ വിവാഹം ഇതിനകം മീമുകളായും പ്രചരിക്കുകയാണ്.

ആരാണ് ഡാൻ ബിൽസേറിയൻ എന്നറിയേണ്ടേ? 1980 ഫ്ലോറിഡയിലെ ടമ്പയിൽ ഡാൻ ജനിച്ചു. ഡാന്റെ പിതാമഹന്മാര്‍ അര്‍മേനിയയില്‍ നിന്നും യുഎസിലേക്ക് കുടിയേറി. വലിയൊരു കച്ചവട കുടുംബം ആയിരുന്നെങ്കിലും 1980കളുടെ അവസാനം അച്ഛന്‍ ഒരു സെക്യൂരിറ്റി തട്ടിപ്പില്‍ പെട്ടതോടെ കടക്കാരായി മാറുകയായിരുന്നു. 60 മില്യൺ ഡോളറിലധികം കടം. ചെറുപ്പം മുതൽ ഡാന്‍ കണ്ണുവച്ചത് ചൂതാട്ടത്തിലായിരുന്നു. അതില്‍ ആർക്കും അയാളെ തോൽപ്പിക്കാനാവില്ല.

2009 ൽ പോക്കർവേൾഡ് സീരീസിൽ കളിച്ചപ്പോൾ ബിൽസേറിയൻ പ്രശസ്തിയിലേക്ക് ഡാൻ എത്തി. വലിയ വിജയങ്ങള്‍ക്കൊപ്പം ഡാന്റെ പെരുമാറ്റം ജീവിത രീതി എല്ലാം തന്നെ ആരാധകരെ ഉണ്ടാക്കുകയായിരുന്നു പിന്നെ. വലിയ വിജയങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ഫേക്ക് സെലബ്രൈറ്റിയാണ് ഡാൻ എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. കാരണം പോക്കര്‍ രംഗത്ത് അത്ര പ്രധാനപ്പെട്ട വ്യക്തിയല്ല ടാണെന്നും, പലപ്പോഴും സോഷ്യല്‍ മീഡിയ ജനകീയതയാണ് ഇയാളുടെ പ്രധാന്യം വര്‍ദ്ധിപ്പിച്ചതെന്നു മായിരുന്നു പറഞ്ഞിരുന്നത്.

തുടർന്ന് ഹോളിവുഡ് ചിത്രങ്ങളിലും ഡാൻ ബിൽസേറിയൻ പ്രത്യേക്ഷപ്പെട്ടു. “ദി സർവൈവർ” എന്ന സിനിമയില്‍ പ്രത്യേക്ഷപ്പെടാന്‍ 1 മില്ല്യൺ ഡോളർ ഡാൻ പ്രതിഫലം നല്‍കിയെന്ന് വാര്‍ത്ത വന്നിരുന്നു.”ദി അദർ വുമൺ”, “ദി ഗ്രേറ്റ് ഇക്വലൈസർ”, “സാൽ‌വേഷൻ” എന്നീ ചിത്രങ്ങളിലും ഡാൻ ബിൽസേറിയൻ എത്തിയിരുന്നു.

Karma News Network

Recent Posts

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

11 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

33 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

47 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

2 hours ago