ന്യൂയോർക്ക് . പ്രസിഡന്റ് ജോ ബൈഡന്റെ പരിപാടിയിൽ ടോപ്പ്ലെസ്സായി നൃത്തം ചെയ്ത ഭിന്നലിംഗക്കാരിയായ അഭിഭാഷകക്ക് വൈറ്റ്ഹൗസിന്റെ നിരോധനം. ശനിയാഴ്ച സൗത്ത് ലോണിലെ ഭിന്നലിംഗക്കാരുടെ പരിപാടിയിൽ പങ്കെടുത്ത റോസ് മൊണ്ടോയോയെ നിരോധിച്ചതെന്ന് ജോ ബൈഡന്റെ പ്രസ് സെക്രട്ടറി കാറിൻ ജീൻ പിയറി അറിയിക്കുകയായിരുന്നു.
നൃത്തം ചെയ്യുന്നതിനിടയിൽ പരിപാടിയിൽ പങ്കെടുത്ത ചിലർക്കൊപ്പം റോസും ടോപ്പ് ഊരിയെറിയുകയാണ് ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ മോണ്ടോയോ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റും ചെയ്തിരുന്നു. വീഡിയോ വിവാദമായപ്പോൾ ക്ഷമാപണവുമായി റോസ് മൊണ്ടോയോ ട്വിറ്ററിൽ എത്തി. അശ്ലീലത കാട്ടുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നു എന്നും തന്റെ ശരീരവുമായി ജീവിക്കുകയും സന്തോഷമായിരിക്കുകയും ചെയ്യാൻ കഴിയുന്നു എന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും റോസ് മൊണ്ടോ പ്രതികരിച്ചിട്ടുണ്ട്.
തന്നെ വിമർശിച്ചവർക്ക് മറുപടിയും മൊണ്ടോയോ നൽകിയിട്ടുണ്ട്. ഇത്തരം ഒരു പ്രവർത്തിയിൽ ഒരു പുരുഷനും സമാനമായ വിമർശനം നേരിടേണ്ടിവരാറില്ല. അതുകൊണ്ടു തന്നെ ടോപ്പ്ലെസ് ആയി പ്രത്യക്ഷപ്പെടാനുള്ള തന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവരും അവരുടെ എതിർപ്പുകളും ഒരു യഥാർത്ഥ സ്ത്രീയെന്ന നിലയിലുള്ള തന്റെ വ്യക്തിത്വത്തെ സ്ഥിരീകരിക്കുന്നതാണ്. അവർ പറഞ്ഞിരിക്കുന്നു.
എൽജിബിടി സമൂഹത്തിനുള്ള ബൈഡൻ ഭരണകൂടത്തിന്റെ പിന്തുണ പ്രകടമാക്കാനുള്ള പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച പരിപാടിയായിലായിരുന്നു സംഭവം. അടുത്ത കാലത്തായി, ലിംഗഭേദം വരുത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്കുള്ള ഓപ്ഷനുകൾ പരിമിതപ്പെടുത്തുന്നതിനും ഡ്രാഗ് ഷോകൾക്കുള്ള നിയന്ത്രണങ്ങൾക്കും വേണ്ടി സംസ്ഥാന തലത്തിലുള്ള ചില റിപ്പബ്ലിക്കൻ നേതാക്കൾ വാദിച്ചിരുന്നതാണ്.
ട്രാൻസ്ജെൻഡർ കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ട് ശനിയാഴ്ച പ്രസിഡന്റ് ബൈഡൻ മുഴുവൻ സമൂഹത്തിനും ഐക്യദാർഢ്യ സന്ദേശം നൽകുകയുണ്ടായി. അതേസമയം റോസ് മോണ്ടോയയുടെ വിവാദ വീഡിയോ വെച്ച് ബൈഡൻ ഭരണകൂടത്തെ വിമർശിക്കുകയാണ് ഒരു കൂട്ടർ. നിങ്ങൾ അറിഞ്ഞിരുന്ന രാജ്യം ഇല്ലാതായി എന്നാണ് ചിലർ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…