entertainment

യാത്ര കഴിഞ്ഞു വന്നപ്പോ ബ്ലീഡിം​ഗായി, സ്‌കാനിങ് ചെയ്തപ്പോൾ കുഞ്ഞിനെ കിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു- ദർശന

കറുത്തമുത്ത് എന്ന പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദർശന ദാസ്. പിന്നാലെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തി. ഏറ്റവും ഒടുവിസൽ സുമംഗലിഭവ എന്ന സീരിയലിലൂടെയാണ് ദർശന ദാസ് അഭിനയിച്ചത്. ദേവു എന്ന നയിക കഥാപാത്രത്തെയായിരുന്നു ദർശന അവതരിപ്പിച്ചത്. ഇതിനിടെ സീരിയലിലെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി ദർശന പ്രണയത്തിലായി. വീട്ടുകാർ എതിർത്തെങ്കിലും ഈ എതിർപ്പുകൾ മറികടന്ന് രഹസ്യമായി ദർശനയും അനൂപും വിവാഹിതർ ആവുകയായിരുന്നു.

ഇപ്പോഴിതാ ഇതുവരെ അനൂപിനോട് പറയാതിരുന്നൊരു കാര്യം ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ദർശന. തന്റെ ഗർഭകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അനൂപിൽ നിന്നും താൻ മറച്ചുവച്ചൊരു കാര്യത്തെക്കുറിച്ചുമൊക്കെയാണ് ദർശന മനസ് തുറന്നിരിക്കുന്നത്. വാക്കുകളിങ്ങനെ,

വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു പ്രെഗ്‌നൻസി. എന്നാൽ അതിന് കാരണം താൻ തന്നെയായിരുന്നു. ഗർഭത്തിന്റെ നാലാം മാസവും ദർശന അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിന് ഇടയിൽ വണ്ടി ഒന്ന് ചാടി, ചെറുതായി ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് മറ്റ് കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല, ബ്ലീഡിങ് ഒന്നും ആവാതെ രക്ഷപ്പെട്ടു

ഈ സംഭവത്തിന് ശേഷം, കൂടെ അഭിനയിക്കുന്ന ചേച്ചി, അവർക്കൊരു വ്ളോഗ് ചെയ്യണം, ബോണക്കാട് വരെ വരാമോ എന്ന് ചോദിച്ചു എന്നാൽ അനൂപിനോട് പറഞ്ഞപ്പോൾ റോഡ് വളരെ മോശമാണ്, പോകേണ്ട എന്നായിരുന്നു ദർശനയ്ക്ക് ലഭിച്ച മറുപടി. പക്ഷെ പോവണം എന്ന ആഗ്രഹം തനിക്ക് മാറ്റി വയ്ക്കാനായില്ല. ഇതോടെ തങ്ങൾ പോകുന്നത് ബോണക്കാട് അല്ല, പൊന്മുടിയിലാണെന്ന് അനൂപിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ കുഴപ്പമില്ല, റോഡ് നല്ലതാണ് ശ്രദ്ധിച്ച് പോയിട്ട് വാ എന്ന് അനൂപ് പറഞ്ഞു

എന്നാൽ അത് നുണയായിരുന്നു. തങ്ങൾ പോയത് ബോണക്കാടേക്ക് തന്നെയായിരുന്നു. റോഡ് മോശമായിരുന്നു. അവിടെ പോയി വന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും തനിക്ക് ബ്ലീഡിങ് ആയി. സ്‌കാനിങ് ചെയ്തപ്പോൾ കുഞ്ഞിനെ കിട്ടില്ല എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി താൻ പറയാതെ ചെയ്ത തെറ്റിന്റെ ഫലമാണ് എന്നോർത്ത് കരഞ്ഞു

അതോടെ അഭിനയിക്കുന്നത് നിർത്തി, പൂർണമായും ഒരു മുറിയ്ക്ക് അകത്തായി. ബാത്രൂമിൽ പോകണം എങ്കിൽ പോലും ഒരാളുടെ സഹായം വേണം എന്ന അവസ്ഥയിലായി. രണ്ട് മാസം നന്നായി ബെഡ് റസ്റ്റ് എടുത്തതിന് ശേഷം സ്‌കാൻ ചെയ്യാം, എന്നിട്ടും പറ്റുന്നില്ല എങ്കിൽ കുഞ്ഞിനെ കളയാം എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്

2019 ഡിസംബറിലാണ് ദർശനയും അനൂപും വിവാഹിതർ ആയത്. സീരയലിൽ നിന്നും നായികയെ കാണാതായതോടെയാണ് ദർശന എവിടെയെന്ന ചോദ്യം ഉയർന്നത്. ഇതോടെ തന്റെ വിവാഹം കഴിഞ്ഞുവെന്നും ഇനി അഭിനയിക്കാൻ ഉണ്ടാവില്ലെന്നും ദർശന വ്യക്തമാക്കി രംഗത്തെത്തി. ആരുടെയും നിർബന്ധം കൊണ്ടല്ല, അഭിനയിക്കാനുള്ള താൽപര്യം ഇല്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

7 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

13 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

45 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

53 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago