entertainment

മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് ദർശനയും അനൂപും, അച്ഛനെന്താണ് എത്താത്തതെന്ന് സോഷ്യൽ മീഡിയ

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. താരത്തിന്റെ രഹസ്യ വിവാഹം പല വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു

ഇപ്പോൾ ഞാനും എന്റാളും എന്ന പരിപാടിയിലേക്ക് വന്നതിന് ശേഷം തങ്ങളുടെ കുടുംബവിശേഷങ്ങളും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് താരങ്ങൾ. ഇതിനിടയിൽ ദർശനയുടെ വീട്ടുകാരുടെ എതിർപ്പിനെപ്പറ്റിയും അവർ പിണക്കം മറന്ന് വേദിയിലേക്ക് വന്നതുമൊക്കെ ശ്രദ്ധേയമായിരുന്നു.

ഒരുപാട് എതിർത്തിട്ടും അൽപം സമയം ആവശ്യപ്പെട്ടിട്ടും അത് കേൾക്കാതെ മകൾ ഇറങ്ങി പോയി വിവാഹം കഴിച്ചതിലെ വിഷമമാണ് പിണക്കമായി മാറിയത്. ഏറെ ശ്രമിച്ചിട്ടും പിണക്കം മറന്ന് സ്വീകരിക്കാൻ തയ്യാറാകാതെ ഇരുന്ന അച്ഛനെയും അമ്മയെയും ഷോയിലെ സഹ മത്സരാർത്ഥികളായ ഹരി പത്തനാപുരം അടക്കമുള്ളവർ നേരിൽ കണ്ട് സംസാരിച്ചാണ് പിണക്കം മാറ്റി തിരിച്ചു കൊണ്ടുവന്നത്.

ഷോയിൽ എത്തി മകൾ കരണമുണ്ടായ വിഷമങ്ങൾ എല്ലാം ദര്ശനയുടെ അച്ഛൻ തുറന്നു പറഞ്ഞിരുന്നു. അൽപം വൈകിയാണെങ്കിലും പിണക്കം മറന്ന് ഇരുവരെയും സ്വീകരിക്കാൻ തയ്യാറായ അച്ഛനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, പ്രശ്‌നങ്ങൾ എല്ലാം പഅവസാനിച്ച വേളയിൽ തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദർശനയും അനൂപും. ദർശനയുടെയും അനൂപിന്റെയും അമ്മയുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിശേഷം താരദമ്പതികൾ പങ്കുവച്ചത്.

സത്യത്തിൽ രണ്ട് ദിവസം മുൻപ് ആയിരുന്നു വിവാഹ വാർഷികം ആഘോഷിക്കേണ്ടിയിരുന്നത്. എന്നാൽ ദർശനയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത് കൊണ്ടും, രണ്ട് പേർക്കും പനി ആയിരുന്നത് കൊണ്ടും രണ്ട് ദിവസം നീട്ടി വെക്കുകയായിരുന്നു എന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ഒരു സർപ്രൈസ് ഉണ്ടെന്നും താരങ്ങൾ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റിലാണ് താരങ്ങൾ വിവാഹ വാർഷികം ആഘോഷിച്ചത്. ദർശനയുടെ അമ്മ ആയിരുന്നു സർപ്രൈസ്. രണ്ടു അമ്മമാർക്കും ഒപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു. എന്നാൽ ദർശനയുടെ അച്ഛൻ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

അച്ഛനും ചേച്ചിമാരും ഇല്ലെന്ന് അനൂപ് പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അവർ എത്താതിരുന്നതെന്ന് വ്യക്തമല്ല. എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ച് ഭക്ഷണവും കഴിച്ചാണ് പിരിയുന്നത്. ആഘോഷത്തിൽ പങ്കെടുത്ത ദർശനയുടെ അമ്മ മകൾക്കും മരുമകനും നൂറ് വർഷം കൂടെ ഇതുപോലെ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചാണ് മടങ്ങിയത്.

അതേസമയം, നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. ദർശനയുടെ അമ്മയ്ക്ക് എന്തോ വിഷമം പോലെ എന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു അല്ലാതെ അമ്മയ്ക്ക് ഒരു വിഷമവുമില്ലെന്ന് ദർശന മറുപടി നൽകിയിട്ടുണ്ട്. ചിലർ അച്ഛനെയും തിരക്കുന്നുണ്ട്. അടുത്ത തവണ ദർശനയുടെ വീടും അച്ഛനെയും ചേച്ചിയെയുമെല്ലാം കാണിക്കണമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

5 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

6 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

6 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

7 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

7 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

8 hours ago