topnews

38 ഇനം മത്സ്യങ്ങൾകൊണ്ട് പിണറായി ചിത്രം, ശില്പം ഫ്രീസറിൽ വെച്ചില്ലെങ്കിൽ ചീഞ്ഞ് നാറുമെന്ന് സൈബർ ലോകം

38 തരം മത്സ്യങ്ങൾ കൊണ്ട് തീർത്ത മുഖ്യമന്ത്രി പിണറായിയുടെ ശിൽപ്പം ഫ്രീസറിൽ വയക്കണമെന്ന് സൈബർ ലോകം. 38 ഇനം കടൽ-കായൽ മത്സ്യങ്ങൾ കൂട്ടിയിണക്കി 16 അടി വലുപ്പത്തിൽ ആണ് കേരളത്തിലെ പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നിർമ്മിച്ചത്.

പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് ഈ ചിത്രം നിർമിച്ചതെന്ന് ആണ് ഡാവിഞ്ചി സുരേഷ് വ്യക്തമാകുന്നത് .എന്നാൽ സമൂഹമാധ്യങ്ങളിൽ വമ്പൻ പൊങ്കാലയാണ് നിറയുന്നത്, കലാകാരനെ പ്രശംസിക്കുന്നതിനൊപ്പം ചിത്രത്തെ വിമർശിക്കുകയാണ് സോഷ്യൽമീഡിയ. ചില കമെന്റുകൾ ഇങ്ങനെയാണ് കലാകാരനെ അഭിനന്ദിക്കുന്നു അദ്ദേഹത്തിന് അറിയാം ഇതിലും നാറിയ വേറൊന്നില്ല എന്ന് ,അതുകൊണ്ടാവാം മീൻ തന്നെ തിരഞ്ഞെടുത്തത്,

ആ മൽസ്യങ്ങളുടെ പരമ്പരയെ കാത്തോളണേ, നിങ്ങള്ക്ക് വേറെ എത്രെയോ നല്ല വ്യക്തികളുടെ ചിത്രം ചെയ്യാമായിരുന്നു ഇതിപ്പോ എല്ലാവരും വെറുപ്പോടെ നോക്കുകയുള്ളു, ഒരു ചീഞ്ഞ നാറ്റം വരന്നു .. പിണറായി ശില്പം ഫ്രീസറിൽ വയക്കണം,തിരണ്ടികൊണ്ടാണ്‌ മൂക്ക്..തിരണ്ടികൊണ്ടാണ്‌ മൂക്ക്, വാളകൊണ്ട് മുടിയും, പിണറായി ശില്പ്പം എടുത്ത് ഫ്രീസറിൽ വയ്ച്ചില്ലേൽ ചീഞ്ഞു നാറിക്കോളുമെന്ന് സൈബർ ലോകം.എന്നൊക്കെ പോകുന്നു കമെന്റുകൾ

മുൻപും വൈവിധ്യമാർന്ന തരത്തിൽ നിരവധി തവണ ചിത്രങ്ങളും ശില്പങ്ങളും തീർത്ത പാരമ്പര്യമുണ്ട് സുരേഷിന്. തൃശൂർ കയ്പമംഗലത്തെ അഴീക്കോടാണ് സംസം എന്ന പേരുള്ള വള്ളത്തിൻറെ മുൻവശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിൻറെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. 300 കിലോയിലധികം മത്സ്യങ്ങളാണ് വേണ്ടിവന്നത്. ചെമ്മീൻ, മാന്തൾ, ക്ലാത്തി എന്നിവ ഉപയോഗിച്ചാണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയത്. നീളമേറിയ വാളയാണ് തലമുടിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. തെരണ്ടി, ചെമ്മീൻ, കക്ക എന്നിവയാണ് മുക്കിന്റെ രൂപത്തിനായി ഉപയോഗിച്ചത്. ചെമ്മീൻ, കക്ക, കടൽ ഞണ്ട്, കിളിമീൻ എന്നി മീനുകളാണ് നെറ്റി, മുഖം, ചുണ്ട് എന്നിവയ്ക്ക് നിറം നൽകിയത്. വാള, മുള്ളൻ, അയല, മത്തി എന്നിവ ഉപയോഗിച്ച് ഷർട്ട് ഒരുക്കിയ സുരേഷ് വലിയ ബ്രാലുകൾ ഉപയോഗിച്ചാണ് ബോർഡർ വരച്ചത്. എട്ടു മണിക്കൂർ സമയമെടുത്താണ് കലാസൃഷ്ടി പൂർത്തിയാക്കിയത്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

18 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

35 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

48 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

54 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago