topnews

ഡിസിസി ഭാരവാഹികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും, പുനസംഘടന പ്രതിസന്ധിയിലാക്കിയ ചെന്നിത്തല വിഭാഗത്തിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: പുതിയ ഡിസിസി ഭാരവാഹികളെ ചൊവ്വാഴ്ചയ്ക്ക് മുമ്പായി പ്രഖ്യാപിക്കും. മുന്‍ നിശ്ചയിച്ചതില്‍ നിന്നും ഭാരവാഹികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. നേരത്തെ വലിയ ജില്ലകളില്‍ 51 പേരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ 26 ഭാരവാഹികളും 26 നിര്‍വാഹക സമിതിയംഗങ്ങളും ഉള്‍പ്പെടും.

എന്നാല്‍ പത്ത് പേരെ വരെ പരമാവധി കൂട്ടും. ചെറിയ ജില്ലകളില്‍ 15 ഭാരവാഹികളും 16 നിര്‍വാഹക സമിതിയംഗങ്ങളും എന്നതിലും മാറ്റം ഉണ്ടാകും. നിലവിലുള്ള കരട് പട്ടികയിലെ ചിലരെ ഒഴുവാക്കിയും മറ്റ് ചിലരെ കൂടുതല്‍ ഉള്‍പ്പെടുത്തിയുമാണ് പട്ടിക പ്രസിദ്ധീകരിക്കുക.

നേരത്തെ പട്ടിക അനിശ്ചിതത്തിലാക്കിയതിന് പിന്നില്‍ രമേശ് ചെന്നിത്തല നടത്തിയ നീക്കങ്ങള്‍ കെപിസിസി അധ്യക്ഷന് ബോധ്യപ്പെട്ടിരുന്നു. ഇതോടെ ചെന്നിത്തല വിഭാഗത്തെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയിലാണ് കെപിസിസി അധ്യക്ഷന്‍.

പുതിയ സംസ്ഥാന നേതൃത്വത്തില്‍ അകല്‍ച്ചയിലാണെന്ന് പ്രചാരണമുണ്ടാക്കി പുനസംഘടനയില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് രമേശ് ചെന്നിത്തല വിഭാഗം നടത്തിയത്. ഇതില്‍ എ ഗ്രൂപ്പും അസ്വസ്ഥരാണ്. ആ വിഭാഗത്തെ വിശ്വസിക്കാനാവില്ലെന്നും മറുവിഭാഗത്തിനൊപ്പം നില്‍ക്കണമെന്നുമാണ് എ ഗ്രൂപ്പിലെ വികാരം. അതുകൊണ്ടുതന്നെ വലിയ തര്‍ക്കങ്ങള്‍ പുനസംഘടനയിലുണ്ടാവാനിടയില്ല.

Karma News Network

Recent Posts

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

8 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

28 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

42 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

45 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago