ഇക്വഡോർ : മരിച്ചെന്ന് സ്ഥിരീകരിച്ച് രണ്ടാം ദിവസം ഉയിർത്തെഴുന്നേറ്റ് വൃദ്ധ. ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടാണ് ഗിൽബർട്ട് ബാൽബേൺ മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നത്. അപ്പോഴാകട്ടെ അതാ ബെല്ല മൊണ്ടോയ (76) കണ്ണുതുറന്നു കിടക്കുന്നു. മകൻ അമ്മയെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് 2 ദിവസം മുൻപ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലേക്ക്. അമ്മയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ‘ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും കൊടുക്കുകയായുണ്ടായി.
‘ഉയിർത്തെഴുന്നേൽപ്പ്’ എന്ന് തന്നെ പറയണം. മരിച്ചെന്ന് സ്ഥിരീകരിച്ച് രണ്ടാം ദിവസം ഉയിർത്തെഴുന്നേറ്റ
ബെല്ല ലോക ശ്രദ്ധ നേടി. രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…