mainstories

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കൊടുംക്രൂരതയ്ക്ക് തൂക്കുകയർ; അസ്ഫാഖ് ആലത്തിന് വധശിക്ഷ

ആലുവ. അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്.

ബിഹാർ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം. കൊലപാതകം ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു കേസിൽ പ്രതിയുടെ വാദം.

മദ്യം കൂടുതൽ നൽകിയതു കൊണ്ട് കുഞ്ഞിന് കരയാൻ പോലും സാധിച്ചില്ല. മാലിന്യകൂമ്പാരത്തിലേക്ക് കുഞ്ഞിന്‍റെ തല പൂഴ്ത്തി മൃതദേഹത്തോട് പോലും പ്രതി മനുഷ്യത്വരഹിതമായ ക്രൂരതയാണ് കാട്ടിയത്. കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന് പ്രേരണയായത്. പ്രതിയ്ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാലിന്യക്കൂമ്പാരത്തിൽ മാലിന്യം നിക്ഷേപിച്ച ലാഘവത്തോടെയാണ് കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച് പ്രതി മടങ്ങിയത്. ഈ കുറ്റകൃത്യം സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ പോലും വിടാതെ രക്ഷിതാക്കൾ അടച്ചിടുകയാണന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

മാനസിക പരിവർത്തനമുണ്ടാകാൻ സാധ്യതയില്ലെന്ന റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്വതന്ത്രമായ ഏജൻസിയുടെ പരിശോധന വേണം. പ്രതിയ്ക്കനുകൂലമാണെങ്കിൽ റിപ്പോർട്ട് അംഗീകരിക്കുകയും പ്രതികൂലമാണെങ്കിൽ നിരാകരിക്കുമെന്നാണോ പറയുന്നതെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. പ്രതിയുടെ വയസ് പരിഗണിക്കണമെന്നും തിരുത്തലിന് അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
Karma News Network

Recent Posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

31 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

34 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

1 hour ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

1 hour ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

2 hours ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

2 hours ago