world

ലൈവ് സ്ട്രീമിംഗിനിടെ വ്ളോഗറെ പെട്രോൾ ഒഴിച്ച് കത്തിച്ച മുൻ ഭർത്താവിന് വധശിക്ഷ.

 

ബീജിംഗ്/ ലൈവ് സ്ട്രീമിംഗിനിടെ വ്ളോഗറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മുൻ ഭർത്താവിനെ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. താംഗ്ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. തെക്കുവടക്കൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലെ ലാമോ (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

തത്സമയ സ്ട്രീം റെക്കോർഡ് ചെയ്യുന്നതിനിടെ മുൻ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്നാണ് ചൈനയിലെ സോഷ്യൽ മീഡിയ താരം ലാമോ അതി ദാരുണമായി മരണപ്പെടുന്നത്. ദൗയിൻ എന്ന ചൈനീസ് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ലാമോക്കുണ്ടായിരുന്നു. തന്റെ നാടിനെയും തന്നെയുമൊക്കെപ്പറ്റി വളരെ രസകരമായ രീതിയിലായിരുന്നു ലാമോ വീഡിയോ അവതരിപ്പിച്ച് വന്നിരുന്നത്.

2009 ലായിരുന്നു യുവതിയുടെ വിവാഹം. പൊതുപരിപാടിയിൽ നിന്നടക്കം ഭർത്താവ് യുവതിയെ വിലക്കുകയും നിരന്തരം മർദിക്കുകയും ചെയ്തുവരികയായിരുന്നു. ഒടുവിൽ 2020 ൽ അവർ വിവാഹമോചനം നേടി. ഗാർഹിക പീഡനത്തിനും ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.

ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുൻ ഭർത്താവ് യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. 2020 സെപ്തംബർ പതിനാലിന് ഇയാൾ യുവതിയുടെ താമസസ്ഥലത്തെത്തി. അപ്പോൾ അടുക്കളയിലിരുന്ന് ലാമോ വീഡിയോ ചെയ്യുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ അയാൾ യുവതിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ആ കൊലപാതകം ലൈവായി കാണുന്നത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

10 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

11 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

25 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

28 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

58 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago