topnews

പ്രസ് ക്ലബ് പ്രസിഡൻ്റിന് വധഭീഷണി, പിവി അൻവർ എംഎൽഎയ്ക്കെതിരെ തെളിവ് സഹിതം ഡിജിപിക്ക് പരാതി

തിരുവനന്തപുരം. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികൾക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പുറപ്പെടുവിച്ച വാർത്താകുറിപ്പിനെ തുടർന്ന് പിവി അൻവർ MLA യുടെ അനുചരന്മാരായ ഗുണ്ടാസംഘം തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെ വധിക്കുമെന്ന് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് പ്രസ് ക്ലബ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞദിവസം മറുനാടൻ മലയാളിയിലെ പോലീസ് അതിക്രമങ്ങൾക്കെതിരെയും സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ആ കുറിപ്പിലെ ചില പരാമർശങ്ങൾ പിവി അൻവർ എംഎൽഎയ്ക്ക് എതിരെയാണെന്ന് മുൻവിധിയോടുകൂടിയാണ് എം എൽ എയുടെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും നിരന്തരം ഭീഷണിപ്പെടുത്തുന്നത്. കൊന്നുകളയുമെന്നാണ് ഭീഷണി.

തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നും അടിയന്തര ഇടപെടലും അന്വേഷണവും നടത്തി എം. രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അൻവറിൻ്റെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവും ട്രഷറർ എച്ച് ഹണിയും ആവശ്യപ്പെട്ടു.

അതേസമയം പ്രസ്സ് ക്ലബിന്റെ പ്രസ്സ് റിലീസ് പുറത്ത് വന്നതിന് ശേഷം പിഅൻവർ പരാതിയെ പരിഹസിച്ച് രം​ഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു പരിഹാസം.

പിവി അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പി.വി.അൻവറിനെതിരെ തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബ്‌ പരാതി കൊടുത്തു. എല്ലാവരും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. പ്രസ്സ്‌ ക്ലബ്ബ്‌ വാട്ട്സാപ്പ്‌ ഗ്രൂപ്പിനിപ്പോ പൂട്ടൊന്നുമില്ല പ്രസിഡന്റേ.! മാപ്രകൾ പ്രസിദ്ധീകരിക്കും മുന്നേ
ഞാൻ പ്രസിദ്ധീകരിക്കുന്നു പോരേ.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

3 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

4 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

5 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

5 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

6 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

7 hours ago