entertainment

ഹൻസികയുടെ വരനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇങ്ങനെ

തെന്നിന്ത്യൻ സിനിമകളിലെ മിന്നും താരമാണ് ഹൻസിക. നടി തെലുങ്ക്, തമിഴ് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് താരം ചേക്കേറുകയായിരുന്നു.ബോളിവുഡ് കരിയറിന് ശ്രമിച്ചെങ്കിലും ഇവിടെ വലിയ വിജയം ലഭിച്ചില്ല. ബാലതാരമായാണ് ഹൻസിക ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഹിന്ദി ടെലിവിഷൻ ചാനലുകളിലൂടെയായിരുന്നു അരങ്ങേറ്റം. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിൽ ഹൻസിക അവതരിപ്പിച്ച കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ആപ് കാ സുറൂർ എന്ന ചിത്രത്തിലാണ് ഹൻസിക ആദ്യമായി നായിക ആവുന്നത്. 2007 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് തെന്നിന്ത്യൻ‌ സിനിമകളിലേക്ക് ഹൻസിക ചുവടുവെച്ചു.തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നിന്നെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. തുടർന്ന് കുറേക്കാലം നടി അഭിനയത്തിൽ നിന്ന് മാറി നിന്നിരുന്നു. അധികം വൈകാതെ തന്നെ
നടി വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 31 കാരിയായ ഹൻസിക വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് നടിയെക്കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവരം.

ജയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഹൻസികയുടെ വരനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യാ ​ഗ്ലിറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം സൊഹൈൽ കത്തൂര്യയാണ് ഹൻസികയുടെ വരൻ. ഇരുവരും ഒരുമിച്ച് ബിസിന്സ് ചെയ്യുന്നവരാണ്. 2020 ലാണ് ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തത്. ഈ പരിചയം വിവാഹബന്ധത്തിലേക്ക് ഇരുവരെയും എത്തിക്കുകയായിരുന്നു.

താരം സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് വിവരം. ജയ്പൂരിൽ വെച്ച് ഡിസംബർ രണ്ട് മുതൽ നാലാം തിയതി വരെയാണ് വിവാഹ ആഘോഷമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ നടന്ന് വരികയാണ്. നവംബറിൽ ഹൻസിക വിവാഹക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചേക്കും.
മാപ്പിളെെ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെയാണ് ഹൻസിക കൂടുതൽ ജനപ്രീതി നേടിയത്. തെന്നിന്ത്യയിൽ ഹൻസികയോടൊപ്പം നിറഞ്ഞു നിന്ന നായിക നടിമാരെല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കാജൽ അ​ഗർവാൾ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജൻമം നൽകി, നയൻതാരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നടന്നത്. ഇപ്പോഴിതാ ഹൻസികയുടെ വിവാഹ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ

 

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

6 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

7 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago