kerala

കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്നത് തന്ത്രം; അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ദീപാ നിശാന്ത്

തൃശൂര്‍: കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.കാലങ്ങളായുള്ള തന്ത്രമാണത്.പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യമാണ്​ അവര്‍ മുതലാക്കുന്നതെന്ന്​ ദീപാ നിശാന്ത്​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ ദീപാ നിശാന്ത്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.
കാലങ്ങളായുള്ള തന്ത്രമാണത്..പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.ഉള്‍പ്പേജുകളിലെ അപ്രധാനവാര്‍ത്തയായി അത് കൊടുക്കാം.വിശേഷങ്ങളുടെ ആലസ്യത്തില്‍ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും… ഉത്സവക്കാഴ്ചകള്‍ക്കിടയില്‍ ഇത് ചര്‍ച്ച ചെയ്യാനൊന്നും ചാനലുകാര്‍ക്കും സമയമുണ്ടാകില്ല.
കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കില്‍, “നിങ്ങള്‍ പ്രതികരിക്കുന്നില്ലേ?വായില്‍ പഴം തിരുകിയിരിക്കുകയാണോ?” എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇന്‍ബോക്സിലും കമന്‍്റ് ബോക്സിലും പാഞ്ഞു നടക്കില്ല…കമന്‍്റുകള്‍ വാരി വിതറില്ല..എന്തൊരു ശാന്തതയാണ്!കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനല്‍ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ ആയ കെ.എന്‍ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച്‌ ഇടിച്ച്‌ മറിച്ച്‌ വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തെക്കുറിച്ച്‌ എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ?ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റും,എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?എവിടെയെങ്കിലുമത് ചര്‍ച്ചയായോ?കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്ബോള്‍ ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പോലും ആ വാര്‍ത്ത കൊടുക്കുമ്പോള്‍ പുലര്‍ത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്!”ആലപ്പുഴയില്‍ പത്താംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി.

ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. ” എന്ന് അതീവനിഷ്കളങ്കമായി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട് മാതൃഭൂമി.കഴിഞ്ഞവര്‍ഷം ആര്‍ എസ് എസ് ക്രിമിനലുകള്‍ തല്ലിത്തകര്‍ത്ത അഭിമന്യുവിന്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല.’നിഷ്പക്ഷത’ എന്ന വാക്കിനര്‍ത്ഥം പല മാധ്യമങ്ങള്‍ക്കും ‘ഇടതുവിരുദ്ധത ‘എന്നു തന്നെയാണ്.N.B :- നിങ്ങളുടെ ചോദ്യം സെലക്റ്റീവാകുന്നതു പോലെ തന്നെ എന്‍്റെ പോസ്റ്റുകളും ഉറപ്പായും

Karma News Network

Recent Posts

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

7 mins ago

നിക്ക് എന്റെ കണ്ണില്‍ സുന്ദരനാണ്, ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല- വരലക്ഷ്മി

തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിൻ‌റെ ആദ്യ വിവാഹത്തേക്കുറിച്ചു…

22 mins ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ഇന്‍ഡോറിൽ പത്രിക പിന്‍വലിച്ച് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പാർട്ടി വിട്ട് ഭാരതീയ ജനതാ…

23 mins ago

ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ലേ? മേയറെയും ഭർത്താവിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും ,…

34 mins ago

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

1 hour ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

1 hour ago