kerala

കോമഡി സ്റ്റാര്‍സ് എന്ന പേരില്‍ റേപ്പ് ജോക്‌സ്‌, റിയാസ് നീ പ്രതീക്ഷ നല്‍കുന്നു, ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? ദീപ നിഷാന്ത് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് റിയാസിനെക്കുറിച്ച്‌ സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം പറയുന്നത്. തന്റെ നിലപാടുകള്‍ കൊണ്ട് കയ്യടി നേടിയ താരമാണ് റിയാസ്.

കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ അതിഥിയായി റിയാസും ദില്‍ഷയുമെത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചോദ്യോത്തരങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് ചുട്ടമറുപടിയും നല്‍കുന്നുണ്ട്

ഇപ്പോഴിതാ റിയാസും മീരയും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചുള്ള ദീപ നിശാന്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. എന്നാണ് ദീപ നിശാന്ത് പറയുന്നത്. ദീപയുടെ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

 

പരിപാടിയുടെ പേര് ‘കോമഡി ഷോ ‘ എന്നാണ്. അതിലെ കുറച്ച്‌ സംഭാഷണങ്ങളാണ് താഴെ…

അവതാരക: ‘റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.. ‘
റിയാസ്: ‘എന്റെ ജെന്റര്‍ ഐഡന്റിറ്റി He of Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats Not My Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats Not My Problem..

ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.. ‘

‘ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നില്‍ക്കുന്നത്… ‘(സ്വന്തം തമാശ സ്വയമാസ്വദിച്ച്‌ അവതാരക ചിരിക്കുന്നു. തുടര്‍ന്ന് അടുത്ത ഗഡാഗഡിയന്‍ ചോദ്യം എടുത്തു വീശുന്നു)
അവതാരക : ‘ റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?’
റിയാസ്: ‘ചൂഷണങ്ങള്‍ എന്ന് എടുത്തു ഞാന്‍ പറഞ്ഞിട്ടില്ല.. ഞാന്‍ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്.’

അടുത്ത ചോദ്യം:
‘അങ്ങനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?’
റിയാസ്: ‘രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത്..’
അവതാരക: ‘ഒരു പാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച്‌ ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്?’
റിയാസ്: ‘ ദാറ്റ്‌സ് മൈം പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
അവതാരക: ‘അല്ല… എനിക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ‘
റിയാസ്: ‘ സിംഗിള്‍. ‘
അവതാരക : ‘എങ്ങനെയുള്ള ഒരു കമ്ബാനിയനെയാണ് ആഗ്രഹിക്കുന്നത്?’

റിയാസ്: ‘ വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്‌സ് ഇറ്റ് ‘
( പശ്ചാത്തലത്തില്‍ കൂടെ നില്‍ക്കുന്നവരിലാരോ ‘വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?’ എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരി വെച്ച്‌ ചിരിക്കുന്നു.)
അവതാരക: ‘അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്ബാനിയന്‍ വേണ്ടുന്നത്… അങ്ങനെയൊന്നുമില്ലാ?’
റിയാസ്: ‘നോ കമന്റ്‌സ്’
അവതാരക: ‘ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കോ?’
റിയാസ്: ‘ഒഫ് കോഴ്‌സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ് ?’

അവതാരക : ‘യെസ് യെസ് അയാം മാരീഡ്’ (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)
റിയാസ്: ‘ഡൂ യൂ വാണ്ട് മാരി മീ?’
അവതാരക : ‘ഇല്ല… ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ.. ‘ ( മില്യണ്‍ ഡോളര്‍ ഉത്തരം!)
റിയാസ്: ‘കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം..മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ?’
അവതാരക : ‘എനിക്ക് റിയാസിനെ ഇപ്പോ പേഴ്‌സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ?’ ( നിഷ്‌കളങ്കതയുടെ കവിഞ്ഞൊഴുകല്‍)

റിയാസ്: ‘സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല.. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല.. അതിന്റെ ആവശ്യവുമില്ല’

‘കോമഡി ഷോ ‘ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്‌സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്.. പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍അവതാരക നില്‍ക്കുമ്ബോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്.അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

5 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago